ദാവൂദ് ഇബ്രാഹിം 
World

ദാവൂദ് ഇബ്രാഹിം കറാച്ചിയില്‍; രണ്ടാം വിവാഹം ചെയ്തു; വധു പാകിസ്ഥാന്‍ സ്വദേശി; വെളിപ്പെടുത്തല്‍

ദാവൂദിന്റെ സഹോദരി ഹസീന പാര്‍ക്കറിന്റെ മകനായ അലീഷാ ഇബ്രാഹിം ആണ് ഇക്കാര്യം എന്‍ഐഎയെ അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം രണ്ടാം വിവാഹം കഴിച്ചതായും വധു പാകിസ്ഥാന്‍കാരിയാണെന്നും വെളിപ്പെടുത്തല്‍. ഭാര്യയും ദാവൂദും ഇപ്പോഴും കറാച്ചിയില്‍ തന്നെ തുടരുന്നതായും ദാവുദിന്റെ അനന്തരവന്‍ എന്‍ഐഎയെ അറിയിച്ചു.

ദാവൂദിന്റെ സഹോദരി ഹസീന പാര്‍ക്കറിന്റെ മകനായ അലീഷാ ഇബ്രാഹിം ആണ് ഇക്കാര്യം കഴിഞ്ഞ സെപ്റ്റംബറില്‍ എന്‍ഐഎയെ അറിയിച്ചത്. ദാവൂദ് ഇബ്രാഹിമിനും കുട്ടാളികള്‍ക്കുമെതിരെ കളിഞ്ഞ വര്‍ഷം എന്‍ഐഎ കോടതയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ  അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ പരിശോധന നടത്തുകയും സഹായികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ആദ്യഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്താതെയാണ് രണ്ടാം വിവാഹം കഴിച്ചത്. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ താന്‍ അവരെ ദുബായില്‍ വച്ച് കണ്ടുമുട്ടിയെന്നും അവരാണ് രണ്ടാംവിവാഹത്തെ കുറിച്ച് പറഞ്ഞതെന്നും അലി ഷാ പറഞ്ഞു. ഇന്ത്യയിലുള്ള ദാവൂദിന്റെ ബന്ധുക്കളുമായി ആദ്യഭാര്യ വാട്‌സാപ്പ് കോളുകള്‍ വഴി ബന്ധം പുലര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT