ജോ ബൈഡന്‍ പിടിഐ
World

37 പേരുടെ വധശിക്ഷ റദ്ദാക്കി, 1500 പേരുടെ ജയില്‍ ശിക്ഷയില്‍ ഇളവ്; അധികാരമൊഴിയുന്നതിന് മുമ്പ് നിര്‍ണായക തീരുമാനവുമായി ബൈഡന്‍

1500 പേര്‍ക്ക് ജയില്‍ശിക്ഷ ഇളവുചെയ്ത് രണ്ടാഴ്ച മുമ്പ് ഉത്തരവ് ഇറക്കിയിരുന്നു.

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: യുഎസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 40 തടവുകാരില്‍ 37 പേരുടെയും ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്ത് പ്രസിഡന്റ് ജോ ബൈഡന്‍. 1500 പേര്‍ക്ക് ജയില്‍ശിക്ഷ ഇളവുചെയ്ത് രണ്ടാഴ്ച മുമ്പ് ഉത്തരവ് ഇറക്കിയിരുന്നു. വധശിക്ഷയ്ക്കുവേണ്ടി വാദിക്കുന്ന ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരമേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബൈഡന്റെ നിര്‍ണായക തീരുമാനം. പൊലീസുകാരെയും പട്ടാളക്കാരെയും കൊന്നവരും ലഹരിമരുന്ന് ഇടപാട് നടത്തിയവരും ബാങ്ക് കൊള്ള ചെയ്തവരുമെല്ലാം ശിക്ഷാ ഇളവ് ലഭിച്ചവരുടെ കൂട്ടത്തിലുണ്ട്.

സൗത്ത് കാരോലൈനയിലെ പള്ളിയില്‍ ആഫ്രിക്കന്‍ വംശജരായ 9 പേരെ കൊലപ്പെടുത്തിയ ഡിലന്‍ റൂഫ്, ബോസ്റ്റണ്‍ മാരത്തണിനിടെ സ്‌ഫോടനം നടത്തിയ ഡ്‌ഷോഖര്‍ സരനേയ്, പിറ്റ്‌സ്ബര്‍ഗിലെ സിനഗോഗില്‍ 11 പേരെ വെടിവച്ചുകൊന്ന റോബര്‍ട്ട് ബവേഴ്‌സ് എന്നിവര്‍ മാത്രമേ ഫെഡറല്‍ സര്‍ക്കാരിന്റെ വധശിക്ഷാത്തടവുകാരായി ഇനിയുള്ളൂ. ട്രംപിന്റെ ഭരണകാലത്ത് 13 ഫെഡറല്‍ തടവുകാരുടെ വധശിക്ഷ നടപ്പാക്കിയിരുന്നു.

2021 ജനുവരി 20ന് അധികാരമേറ്റ ബൈഡന്‍ സര്‍ക്കാര്‍ അക്കൊല്ലം തന്നെ വധശിക്ഷയ്ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നു. മനുഷ്യക്കടത്തുകാര്‍ക്കും ലഹരിമരുന്ന് വില്‍പ്പനക്കാര്‍ക്കും വധശിക്ഷ നല്‍കുമെന്ന് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പ്രഖ്യാപിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT