Donald Trump, Actress Emma Thompson x
World

'എന്റെ സ്ഥലത്തേക്ക് വരു, ഒരുമിച്ച് അത്താഴം കഴിക്കാം'; വിവാഹ മോചനം നേടിയ ദിവസം ട്രംപ് ഡേറ്റിനു വിളിച്ചെന്ന് നടി എമ്മ തോംപ്സൻ

വെളിപ്പെടുത്തൽ ബ്രിട്ടീഷ് മാധ്യമത്തിൽ

സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ ഡേറ്റിങിനു ക്ഷണിച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തി ഓസ്കർ പുരസ്കാര ജേതാവും ഹോളിവുഡ് നടിയുമായി എമ്മ തോംപ്സൻ. വിവാഹ മോചനം നേടിയ ദിവസമാണ് ട്രംപ് വിളിച്ചതെന്നും ബ്രിട്ടീഷ് മാധ്യമമായ ദി ടെലി​ഗ്രാഫിനോടു അവർ വ്യക്തമാക്കി. അന്ന് ട്രംപിന്റെ ക്ഷണം സ്വീകരിച്ച് പോയിരുന്നെങ്കിൽ അമേരിക്കയുടെ ചരിത്രം തന്നെ മാറിയേനെ എന്ന് അവർ തമാശയായി പറഞ്ഞു. ആ സമയത്ത് ഡോണൾഡ‍് ട്രംപും വിവാഹ മോചിതനായി നിൽക്കുകയാണെന്നും അവർ അഭിമുഖത്തിൽ പറയുന്നു.

'ഞാൻ ഫോൺ എടുത്ത ഉടൻ തന്നെ അദ്ദേഹം ഡോണൾഡ് ട്രംപാണെന്നു ഇങ്ങോട്ടു പറഞ്ഞു. ഞാനാദ്യം വിചാരിച്ചത് തമാശയാണെന്ന്. എന്താണ് വേണ്ടതെന്നു ചോദിച്ചു. എന്റെ മനോഹരമായ സ്ഥലങ്ങളിൽ ഏതെങ്കിലും ഒന്നിൽ വന്നു താമസിക്കണമെന്നും ഒരുമിച്ചൊരു അത്താഴമാകാം എന്നൊരു ആ​ഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നോക്കിയിട്ടു തിരിച്ചു വിളിക്കാമെന്നു പറഞ്ഞ് ആ കോൾ ഞാൻ അവസാനിപ്പിച്ചു.'

'എന്റെ വിവാഹ മോചനം ഔദ്യോ​ഗികമായി അം​ഗീകരിച്ചു ഉത്തരവ് പുറത്തുവന്നുവെന്ന് അപ്പോഴാണ് എനിക്കു മനസിലായത്. അതിനർഥം ട്രംപ് എന്നെ പിന്തുടർന്നിരുന്നു എന്നാണ്. എന്റെ ഫോൺ നമ്പറും അദ്ദേഹം കണ്ടെത്തി. അന്ന് ക്ഷണം സ്വീകരിച്ച് അദ്ദേഹത്തിനൊപ്പം പോയിരുന്നെങ്കിൽ അമേരിക്കൻ ചരിത്രത്തിന്റെ ​ഗതി മാറ്റാനുള്ള കഥ പറയാനുണ്ടാകുമായിരുന്നു'- അവർ വ്യക്തമാക്കി.

Actress Emma Thompson reflected on the time Donald Trump invited her for dinner, joking in a new interview that had she accepted the date she 'could have changed the course of American history!'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

മൂന്നാം നമ്പരില്‍ ഇറങ്ങി, ആരാധകരെ നിരാശരാക്കി സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

ഡ്രൈവിങ്ങിനിടെ സ്‌കൂട്ടറില്‍ തല പൊക്കി നിന്ന് വിഷപ്പാമ്പ്, അധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതിദാരിദ്ര്യ മുക്ത സംസ്ഥാനം: ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനം അല്ല, 2021ല്‍ തുടങ്ങിയ ശ്രമമെന്ന് എം ബി രാജേഷ്

SCROLL FOR NEXT