ഡൊണാള്‍ഡ് ട്രംപ്‌/ഫയല്‍ 
World

രഹസ്യരേഖകൾ കുളിമുറിയിൽ സൂക്ഷിച്ചു; ഡൊണാൾഡ് ട്രംപ് അറസ്റ്റിൽ, ജാമ്യത്തിൽ വിട്ടു

യു.എസിൽ ദേശസുരക്ഷയുമായി ബന്ധപ്പെട്ട കേസിൽ ക്രിമിനൽക്കുറ്റം ചുമത്തപ്പെടുന്ന ആദ്യ മുൻപ്രസിഡന്റാണ് ട്രംപ്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൺ; യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറസ്റ്റിൽ. പ്രതിരോധ രഹസ്യങ്ങൾ കൈവശം വച്ചു, ഗൂഢാലോചന നടത്തി തുടങ്ങിയ കേസുകളിലാണ് ട്രംപിന്റെ അറസ്റ്റ്. കോടതി നിർദേശപ്രകാരം മയാമി ഫെഡറൽ കോടതിയിൽ എത്തിയപ്പോഴാണ് അറസ്റ്റു ചെയ്തത്. പിന്നാലെ അദ്ദേ​ഹത്തെ ജാമ്യത്തിൽ വിട്ടു. കുറ്റക്കാരനല്ലെന്ന് ട്രംപ് കോടതിയിൽ ആവർത്തിച്ചു.

യു.എസിൽ ദേശസുരക്ഷയുമായി ബന്ധപ്പെട്ട കേസിൽ ക്രിമിനൽക്കുറ്റം ചുമത്തപ്പെടുന്ന ആദ്യ മുൻപ്രസിഡന്റാണ് ട്രംപ്. ഫെഡറൽ ഗ്രാൻഡ് ജൂറിയുടെ അന്വേഷണത്തിനൊടുവിൽ യു.എസ്. നീതിന്യായവകുപ്പ് മിയാമി കോടതിയിൽ ട്രംപിന്റെപേരിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. 

അഞ്ച് സുപ്രധാനകുറ്റങ്ങളാണ് ട്രംപിന്റെപേരിൽ ചുമത്തിയിട്ടുള്ളത്. ആണവരഹസ്യങ്ങളടങ്ങിയ സുപ്രധാനരേഖകൾ വീട്ടിലെ കുളിമുറിയിൽ സൂക്ഷിച്ചത്, പ്രതിരോധമേഖലയും ആയുധശേഷിയുമായി ബന്ധപ്പെട്ട രേഖ അലക്ഷ്യമായി കൈകാര്യംചെയ്തത്, യു.എസിന്റെയും സഖ്യകക്ഷികളുടെയും സൈനിക ബലഹീനതകളെക്കുറിച്ചുള്ള രേഖകളുമായി ബന്ധപ്പെട്ടത് എന്നിവയാണ് അതിൽ പ്രധാനം. 37 ക്രിമിനൽക്കുറ്റങ്ങളാണ് ട്രംപിന്റെപേരിൽ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ട്രംപിന്റെ ഫ്ളോറിഡയിലെ മാർ എ ലാഗോ വീട്ടിൽനിന്ന് രഹസ്യസ്വഭാവമുള്ള നൂറിലധികം സർക്കാർ രേഖകൾ എഫ്ബിഐ റെയ്ഡിലൂടെ കണ്ടെടുക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

നിയമസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഇനിയും അവസരം; എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം നല്‍കാന്‍ നാളെ കൂടി നല്‍കാം

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

SCROLL FOR NEXT