വീഡിയോ ദൃശ്യം 
World

ആഘോഷത്തിനിടെ തിക്കും തിരക്കും; ശ്വാസ തടസം, ഹൃദയാഘാതം; ദക്ഷിണ കൊറിയയിൽ 50 മരണം

നഗരത്തിലെ പ്രസിദ്ധ പാർട്ടി കേന്ദ്രങ്ങളിൽ ഒന്നായ ഹാമിൽട്ടൻ ഹോട്ടലിന് സമീപമായിരുന്നു ജനക്കൂട്ടം

സമകാലിക മലയാളം ഡെസ്ക്

സോൾ: ദക്ഷിണ കൊറിയയിലെ സോളിൽ ഹലോവീൻ ആഘോഷങ്ങൾക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 50 പേർ മരിച്ചു. ഇറ്റാവോയിലെ ഇടുങ്ങിയ തെരുവിലാണ് ആഘോഷങ്ങൾക്കിടെ ദാരുണ സംഭവം അരങ്ങേറിയത്. തിരക്കിൽപ്പെട്ട പലർക്കും ശ്വാസ തടസം, ഹൃദ​യാഘാതം വന്നതായും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിരവധി പേർക്ക് പരിക്കേറ്റു. 

തെരുവിൽ പലരും വീണു കിടക്കുന്നതും ചിലർ സിപിആർ നൽകാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് എമർജൻസി ഉദ്യോഗസ്ഥർക്ക് നിരവധി സഹായാഭ്യർത്ഥനകളാണ് വരുന്നതെന്ന് അധികൃതർ വെളിപ്പെടുത്തി. 

നഗരത്തിലെ പ്രസിദ്ധ പാർട്ടി കേന്ദ്രങ്ങളിൽ ഒന്നായ ഹാമിൽട്ടൻ ഹോട്ടലിന് സമീപമായിരുന്നു ജനക്കൂട്ടം. ഒരു ഭാ​ഗത്ത് നിന്നു ആളുകൾ തള്ളിക്കയറാൻ ശ്രമിച്ചതാണ് അപകടങ്ങളിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു. 

പരിക്കേറ്റവർക്ക് ദ്രുതഗതിയിലുള്ള ചികിത്സ ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും ഉത്സവ സ്ഥലങ്ങളുടെ സുരക്ഷ സംബന്ധിച്ച് അവലോകനം നടത്തണമെന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ പ്രസ്താവനയിൽ പറഞ്ഞു. പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി ദുരന്ത നിവാരണ, മെഡിക്കൽ സഹായ സംഘങ്ങളെയും സമീപത്തെ ആശുപത്രികളിൽ കിടക്കകൾ ഉടൻ സജ്ജീകരിക്കാനും അദ്ദേഹം ആരോഗ്യ മന്ത്രാലയത്തിന് നിർദ്ദേശം നൽകി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

രാവിലെ ഗസ്റ്റ് ഹൗസില്‍ വച്ച് കണ്ട് മടങ്ങി; പ്രിയ സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വേദനയോടെ മുഖ്യമന്ത്രി

കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം, ആയിരത്തിന് 80 രൂപ ബോണസ്; അറിയാം എല്‍ഐസി അമൃത് ബാലിന്റെ ഫീച്ചറുകള്‍

കുടുംബവാഴ്ചയ്‌ക്കെതിരായ തരൂരിന്റെ വിമര്‍ശനം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി, പ്രകോപനം വേണ്ടെന്ന് മുന്നറിയിപ്പ്

ടൂത്ത് പേസ്റ്റ് ട്യൂബിന് അറ്റത്തെ ആ നിറമുള്ള ചതുരങ്ങൾ സൂചിപ്പിക്കുന്നത് എന്തിനെ?

SCROLL FOR NEXT