Dubai Police arrest fraudster using 'Magic Ink' Dubai police /x
World

ചെക്കിൽ ഒപ്പിട്ട ശേഷം അക്ഷരങ്ങൾ മാഞ്ഞു പോകും പിന്നാലെ പണം പിൻവലിക്കും ദുബൈയിലെ മാജിക് ഇങ്ക് തട്ടിപ്പ് കണ്ടെത്തിയത് ഇങ്ങനെ

പിന്നീട് ഇയാൾ ലോൺ തിരിച്ചടക്കുന്നതിന്റെ ഭാഗമായി ഒരു ചെക് നല്കണമെന്ന് ഇരകളോട് ആവശ്യപ്പെടും. അതെ ചെക്കിൽ തട്ടിപ്പ്കാരുടെ പേര് വിവരങ്ങൾ "മാജിക് ഇങ്ക് " കൊണ്ട് തുകയുൾപ്പെടെ എഴുതി നൽകിയ ശേഷം സാധാരണ പേന കൊണ്ട് അതിൽ ഒപ്പിടിക്കും.

സമകാലിക മലയാളം ഡെസ്ക്

ദുബൈ : വായ്പ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ചു പണം തട്ടിയെടുക്കുന്ന ആളെ പിടികൂടി ദുബൈ പൊലീസ്. യു എ ഇയിലെ ഒരു പ്രമുഖ ബാങ്കിന്റെ ജീവനക്കാരൻ ആണെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ പല വ്യക്തികളെയും സമീപിക്കുന്നത്. വായ്പ ശരിയാക്കി തരാമെന്ന് ഉറപ്പ് നൽകിയ ശേഷം ഇയാൾ അതിനു വേണ്ടിയുള്ള രേഖകളിൽ ആവശ്യക്കാരെ കൊണ്ട് ഒപ്പിട്ട് വാങ്ങും.

യഥാർത്ഥ ബാങ്ക് ലോണിന് അപേക്ഷിക്കേണ്ട അതെ രേഖകളിൽ തന്നെയാണ് ഇയാൾ ആളുകൾക്ക് നൽകുന്നത്. പക്ഷെ ലോൺ വിവരങ്ങൾ എല്ലാം " മാജിക് ഇങ്ക് " ഉപയോഗിച്ചാകും എഴുതി ചേർത്തിട്ടുണ്ടാകുക. വ്യക്തികൾ ഇതിൽ ഒപ്പിട്ട ശേഷം ഇയാൾ ഫയൽ ബാങ്കിൽ നൽകണമെന്ന് പറഞ്ഞു കൊണ്ട് പോകും.

പിന്നീട് ഇയാൾ വായ്പ ലഭിക്കുന്നതിനായി ഒരു ചെക്ക് ഒപ്പിട്ട് നല്കണമെന്ന് ഇരകളോട് ആവശ്യപ്പെടും. അതേ ചെക്കിൽ വായ്പയെടുക്കുന്നവരുടെ പേരും തുകയും "മാജിക് ഇങ്ക് " കൊണ്ട് എഴുതി നൽകിയ ശേഷം സാധാരണ പേന കൊണ്ട് വായ്പ എടുക്കുന്നവരെ കൊണ്ട് ഒപ്പിടിയിക്കും.

അൽപ സമയത്തിന് ശേഷം ഈ മഷി മാഞ്ഞു പോകും. തുടർന്നു തട്ടിപ്പ്കാരൻ അയാളുടെ പേരും, തുകയും എഴുതി ബാങ്കിൽ നൽകി തുക മാറ്റിയെടുക്കും. നിരവധി പേരാണ് ഇയാളുടെ തട്ടിപ്പിൽ വീണ് പണം നഷ്ടമായത്.

ലോൺ ശരിയാക്കി തരാമെന്ന് പറഞ്ഞു ആരെങ്കിലും നിങ്ങളെ സമീപിച്ചാൽ പൂർണ്ണമായും അത് വിശ്വസിക്കരുതെന്ന് ദുബൈ പൊലീസ് പറയുന്നു. ബാങ്കിന്റെ ഉദ്യോഗസ്ഥർ എന്ന് പറഞ്ഞു എത്തുന്ന ആളുകളുടെ ഐ ഡി കാർഡുകൾ പരിശോധിക്കണം. സംശയം തോന്നിയാൽ ബാങ്കിൽ വിളിച്ചു അന്വേഷിക്കണം. അല്ലെങ്കിൽ പൊലിസിനെ വിവരം അറിയിക്കുക. ചെക്ക് അല്ലെങ്കിൽ ബാങ്കുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും അപരിചതരുമായി പങ്കു വെക്കരുതെന്ന് ദുബൈ പൊലീസ് അറിയിച്ചു.

Dubai Police have arrested an Asian man using 'magic ink' to provide fake bank loans to victims. The fraudster conned individuals into believing he could assist them in obtaining bank loans in exchange for money.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT