ദുബായ് ഭരണാധികാരി ലോക്കൽ ഹൈപ്പർമാർക്കറ്റിൽ/ ചിത്രം ട്വിറ്റർ 
World

ലോക്കൽ ഹൈപ്പർമാർക്കറ്റിൽ ദുബായ് ഭരണാധികാരിയുടെ സർപ്രൈസ് വിസിറ്റ്; വിഡിയോ വൈറൽ

ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് ദുബായി ഭരണാധികാരി

സമകാലിക മലയാളം ഡെസ്ക്

ണ്ടവര്‍ വീണ്ടും ഒന്നുകൂടി നോക്കി, കണ്‍മുന്നില്‍ നില്‍ക്കുന്നത് സത്യം തന്നെയാണോ എന്ന് അറിയാന്‍. ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബില്‍ റാഷിദ് അല്‍ മുക്തൂം ഒരു ലോക്കല്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍. അല്‍ ഖൗനീജ് ഔട്ട്‌ലെറ്റിലൂടെ സാധാരണ പൗരന്മാരെ പോലെ സാധനങ്ങള്‍ വിലയിരുത്തിയും പരിശോധിച്ചും നടക്കുന്ന ദുബായ് ഭരണാധികാരിയുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിലും വൈറലാണ്. 

ജിഎംജി കമ്പനിയുടെ സിഇഒ മുഹമ്മദ് എ ബേക്കര്‍ 'ആദരം' എന്നായിരുന്നു ദുബായ് ഭരണാധികാരിയുടെ സന്ദര്‍ശനത്തെ കുറിച്ച് ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ ഇതിനുമുന്‍പും ഷെയ്ഖ് മുഹമ്മദ് ബില്‍ റാഷിദ് അല്‍ മുക്തൂം ഇത്തരത്തില്‍ ഹൈപ്പര്‍മാക്കറ്റുകളില്‍ കയറി ജനങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സമാനമായ രീതിയില്‍ മറ്റൊരു ഹൈപ്പര്‍മാര്‍ക്കറ്റില്‍ അദ്ദേഹം അനൗദ്യോഗിക സന്ദര്‍ശനം നടത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT