പ്രതീകാത്മക ചിത്രം 
World

നേപ്പാളില്‍ ഭൂചലനത്തില്‍ 69 പേര്‍ മരിച്ചു; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ആശയ വിനിമയ സംവിധാനം തകരാറിലായതിനാല്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമാകുന്നില്ല.

സമകാലിക മലയാളം ഡെസ്ക്

കാഠ്മണ്ഡു: നേപ്പാളില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ 69 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടു. 

ആശയ വിനിമയ സംവിധാനം തകരാറിലായതിനാല്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമാകുന്നില്ല. നേപ്പാളില്‍ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു വീണതായും പലരും കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും റോഡുകള്‍ തകര്‍ന്ന് ഗതാഗത മാര്‍ഗങ്ങളും ആശയ വിനിമയ സംവിധാനങ്ങളും തകരാറിലായി.

നേപ്പാളിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ജജാര്‍കോട്ട് ജില്ലയിലുള്ള റാമിഡന്‍ഡ ഗ്രാമത്തിലാണ് ഭൂചലനം ഉണ്ടായത്. പ്രാദേശിക സമയം രാത്രി 11.47ഓടെ ഭൂചലനമുണ്ടായതെന്നും പരിക്കേറ്റവരുടെ അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിനായി മൂന്ന് സുരക്ഷാ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയതായും നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹാല്‍ അറിയിച്ചു. ാത്രിയായതിനാല്‍ അധികൃതര്‍ക്കും കൃത്യമായ വിവരങ്ങള്‍ കിട്ടാന്‍ പ്രയാസപ്പെട്ടു.

ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ജജാര്‍കോട്ട്, റുകും വെസ്റ്റ് എന്നീ രണ്ട് ജില്ലകളെയാണ് ഭൂചലനം ബാധിച്ചത്. 
ജജാര്‍കോട്ട് ജില്ലയില്‍ 26 പേര്‍ മരിച്ചതായി ജില്ലാ മേധാവി സുരേഷ് സുനാര്‍ പറഞ്ഞു. രതൊട്ടടുത്ത റുകും വെസ്റ്റില്‍ കുറഞ്ഞത് 30 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്നും പൊലീസ്‌മേധാവി വ്യക്തമാക്കി.

ഡല്‍ഹിയിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. യു പി, ന്യൂഡല്‍ഹി, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

50 രൂപ പ്രതിഫലം കൊണ്ട് താജ്മഹൽ കാണാൻ പോയ ചെറുപ്പക്കാരൻ! ഇന്ന് അതിസമ്പന്നൻ; കഠിനാധ്വാനത്തിലൂടെ ഷാരുഖ് പടുത്തുയർത്തിയ സാമ്രാജ്യം

'ദോശ' കല്ലിൽ ഒട്ടിപ്പിടിക്കുന്നുണ്ടോ? ഈ 3 വഴികൾ പരീക്ഷിക്കൂ!

ട്രെയിനുകളുടെ ബാറ്ററി മോഷ്ടിച്ച് വില്‍പ്പന; ഒരുവര്‍ഷത്തിനിടെ 134 ബാറ്ററികള്‍ കവര്‍ന്നു; അഭിഭാഷകന്‍ അറസ്റ്റില്‍

4,410 കിലോ ഭാരം, ആശയവിനിമയ ഉപഗ്രഹവുമായി 'ബാഹുബലി' ഇന്ന് കുതിച്ചുയരും; ചരിത്രനിമിഷത്തിന് ഉറ്റുനോക്കി രാജ്യം

SCROLL FOR NEXT