തയ്‌വാനില്‍ വന്‍ ഭൂചലനം ഫയല്‍
World

തയ്‌വാനില്‍ വന്‍ ഭൂചലനം; ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ; തീവ്രത 7.0

തയ്‌വാന്റെ വടക്കുകിഴക്കന്‍ തീരദേശ നഗരമായ യിലാനില്‍ നിന്ന് ഏകദേശം 32 കി.മീ. അകലെയാണു ഭൂചലനമുണ്ടായത്.

സമകാലിക മലയാളം ഡെസ്ക്

തായ്‌പേയ്: തയ്‌വാനില്‍ വന്‍ഭൂചലനം. 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. തലസ്ഥാനമായ തായ്പേയിലെ കെട്ടിടങ്ങളെ ഭൂകമ്പം സാരമായി ബാധിച്ചു. തയ്‌വാന്റെ വടക്കുകിഴക്കന്‍ തീരദേശ നഗരമായ യിലാനില്‍ നിന്ന് ഏകദേശം 32 കി.മീ. അകലെയാണു ഭൂചലനമുണ്ടായത്.

ഈ ആഴ്ച ദ്വീപില്‍ അനുഭവപ്പെടുന്ന രണ്ടാമത്തെ വലിയ ഭൂകമ്പമാണിത്. ഭൂകമ്പങ്ങള്‍ക്ക് സാധ്യത കൂടുതലുള്ള സ്ഥലമാണ് തയ്‌വാന്‍. 2016-ല്‍ തെക്കന്‍ തയ്വാനിലുണ്ടായ ഒരു ഭൂകമ്പത്തില്‍ നൂറിലധികം പേരാണു മരിച്ചത്. 1999-ല്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ രണ്ടായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി.

Earthquake Of Magnitude 7 Jolts Taiwan, Second This Week

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇവിടെ ബുള്‍ഡോസര്‍ രാജ് ഇല്ല; കര്‍ണാടകയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടരുത്'; പിണറായിക്ക് മറുപടി

മണ്ഡല മഹോത്സവത്തിന് പരിസമാപ്തി; മകരവിളക്ക് ഉത്സവത്തിനായി 30ന് നട തുറക്കും

മുട്ടം മെട്രോ സ്‌റ്റേഷനില്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്; പിടിയില്‍

കളഭനിറവിൽ ഗുരുവായുരപ്പൻ; ദർശനം തേടി ഭക്തസഹസ്രങ്ങൾ

'എഫ്‌ഐആറില്‍ അടയിരുന്നു; പിടി കുഞ്ഞുമുഹമ്മദിനെ രക്ഷപ്പെടുത്തി; പൊറുക്കാനാകാത്തത്'; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡബ്ല്യുസിസി

SCROLL FOR NEXT