കുട്ടിയാനയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന അമ്മയാന 
World

എത്രവിളിച്ചിട്ടും ഉണര്‍ന്നില്ല, അമ്മയാനയ്ക്ക് പരിഭ്രമം; പിന്നെ സംഭവിച്ചത് (വീഡിയോ)

അല്‍പ്പസമയം കഴിഞ്ഞിട്ടും ആനക്കുട്ടി പ്രതികരിക്കാതെ വന്നതോടെ, അമ്മയാന മൃഗശാല ജീവനക്കാരുടെ സഹായം തേടുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഓടിക്കളിച്ചു തളര്‍ന്ന് നിലത്തുകിടന്ന് ഉറങ്ങിയ ആനക്കുട്ടി ഏറെ നേരം കഴിഞ്ഞിട്ടും ഉണരാതെ വന്നതോടെ അമ്മയാന പരിഭ്രമിച്ച് ചെയ്യുന്ന കാര്യങ്ങള്‍ വീണ്ടും വൈറലാകുന്നു. അല്‍പ്പസമയം കഴിഞ്ഞിട്ടും ആനക്കുട്ടി പ്രതികരിക്കാതെ വന്നതോടെ, അമ്മയാന മൃഗശാല ജീവനക്കാരുടെ സഹായം തേടുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ രമേഷ് പാണ്ടെയാണ് രസകരമായ ഈ വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. പ്രാഗ് മൃഗശാലയിലെ ആനക്കുട്ടിയുടെ ഒരു പഴയ വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.അമ്മയാനയോടൊപ്പം ഓടിക്കളിച്ച കുട്ടിയാന കുറച്ചു കഴിഞ്ഞപ്പോള്‍ തറയില്‍ കിടന്ന് ഉറങ്ങിപ്പോയി.ആനക്കുട്ടിയുടെ അമ്മയും ഒപ്പമുണ്ടായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും ആനക്കുട്ടി ഉണരാതെ വന്നതോടെ അമ്മയാന പരിഭ്രമിച്ചു. തുമ്പിക്കൈ കൊണ്ട് തട്ടിയും മറ്റും എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആനക്കുട്ടി ഇതൊന്നുമറിയാതെ ഉറക്കം തുടര്‍ന്നു. 

ആനക്കുട്ടി ഉണരാതെ വന്നതോടെ ഭയന്ന അമ്മയാന അല്‍പസമയം അവിടെ തുടര്‍ന്നശേഷം വേഗം മൃഗശാല ജീവനക്കാരുടെ സഹായം തേടുന്നതാണ് ദൃശ്യത്തിലുള്ളത്. അമ്മയാനയ്‌ക്കൊപ്പമെത്തിയ ജീവനക്കാര്‍ ആനക്കുട്ടിയെ ശരീരത്തില്‍ തട്ടിയതോടെ കുട്ടിയാന ഉറക്കം വിട്ടുണര്‍ന്നു. പഴയതുപോലെ തന്നെ തുള്ളിച്ചാടി അമ്മയാനയുടെ അരികിലേക്ക് ഓടിച്ചെന്നു. ആനക്കുട്ടിക്ക് കുഴപ്പമൊന്നുമില്ലെന്ന് മനസ്സിലായതോടെയാണ് അമ്മയാനയ്ക്ക് സമാധാനമായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

വാര്‍ത്തകള്‍ വിഷമിപ്പിക്കുന്നത്, 20 വയസ് മുതല്‍ നികുതി അടയ്ക്കുന്നു; ഇന്‍കം ടാക്‌സ് പരിശോധനയെക്കുറിച്ച് രാകുല്‍ പ്രീത്

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ