വിഡിയോ ദൃശ്യം 
World

കൈയില്‍ സിങ്കുമായി ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ആസ്ഥാനത്ത് - വിഡിയോ

44 ബില്യണ്‍ ഡോളറിന്റെ ഏറ്റെടുക്കല്‍ ഇടപാടു പൂര്‍ത്തീകരിക്കും മുമ്പാണ് മസ്‌ക് ട്വിറ്റര്‍ ആസ്ഥാനം സന്ദര്‍ശിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

സാന്‍ഫ്രാന്‍സിസ്‌കോ: കൈയില്‍ ഒരു സിങ്കുമായി ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ആസ്ഥാനത്ത്! 44 ബില്യണ്‍ ഡോളറിന്റെ ഏറ്റെടുക്കല്‍ ഇടപാടു പൂര്‍ത്തീകരിക്കും മുമ്പാണ് മസ്‌ക് ട്വിറ്റര്‍ ആസ്ഥാനം സന്ദര്‍ശിച്ചത്. ഇതിന്റെ വിഡിയോ മസ്‌ക് തന്നെ പങ്കുവച്ചു.

ട്വിറ്റര്‍ ആസ്ഥാനത്തേക്കു പ്രവേശിക്കുന്നു, കാര്യങ്ങള്‍ പഠിക്കട്ടെ (ലെറ്റ് ദാറ്റ് സിങ്ക് ഇന്‍) എന്ന തലക്കെട്ടോടെയാണ് മസ്‌ക് വിഡിയോ പങ്കുവച്ചിട്ടുള്ളത്. തനി മസ്‌ക് ശൈലിയില്‍ കൈയില്‍ ഒരു സിങ്കും കരുതിയെന്നു മാത്രം. 

ഇലോണ്‍ മസ്‌കിന്റെ വിഡിയോയ്ക്കു വലിയ പ്രതികരണമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. ഒട്ടേറെ മീമുകള്‍ക്കും ഇതു വിഷയമായി.

ഇടപാട് ഉറപ്പിക്കുന്നതിനു മുമ്പായി മസ്‌ക് ട്വിറ്റര്‍ ആസ്ഥാനം സന്ദര്‍ശിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ ലെസ്ലി ബെര്‍ലാന്‍ഡ് ട്വിറ്റര്‍ ജീവനക്കാരെ ഇ മെയില്‍ മുഖാന്തരം ഇത് അറിയിക്കുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'