Emmanuel Macron and Brigitte Macron  എക്‌സ്
World

ഫ്രാന്‍സിന്റെ പ്രഥമ വനിത പുരുഷനാണെന്ന് പ്രചാരണം; മാനനഷ്ടക്കേസുമായി ഇമ്മാനുവേല്‍ മക്രോണും ഭാര്യയും

ഫ്രാന്‍സിലെ പ്രഥമ വനിത പുരുഷനാണെന്നായിരുന്നു പോഡ്കാസ്റ്റിലൂടെ കാന്‍ഡേസ് ഓവന്‍സ് അവകാശപ്പെട്ടത്. തുടര്‍ച്ചയായി ഇത്തരം ആരോപണം ഉന്നയിക്കാന്‍ തുടങ്ങിയതോടെയാണ് ഇമ്മാനുവല്‍ മക്രോണും ഭാര്യയും നിയമനടപടിക്കൊരുങ്ങിയത്.

സമകാലിക മലയാളം ഡെസ്ക്

പാരീസ്: ബ്രിജിറ്റ് മക്രോണ്‍ പുരുഷനാണെന്ന് വ്യാപകമായി പ്രചരിപ്പിച്ച അമേരിക്കന്‍ വനിതാ പോഡ്കാസ്റ്ററിനെതിരെ നിയമനടപടിക്കൊരുങ്ങി ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും ഭാര്യ ബ്രിജിറ്റും. അമേരിക്കയിലെ പ്രമുഖ തീവ്രവലതുപക്ഷ അനുഭാവിയും കണ്‍സര്‍വേറ്റീല് ഇന്‍ഫ്‌ളുവന്‍സറുമായ കാന്‍ഡേസ് ഓവന്‍സിനെതിരൊണ് ഫ്രാന്‍സ് പ്രസിഡന്റും ഭാര്യയും നിയമ പോരാട്ടത്തിന് ഒരുങ്ങുന്നത്. ഫ്രാന്‍സിലെ പ്രഥമ വനിത പുരുഷനാണെന്നായിരുന്നു പോഡ്കാസ്റ്റിലൂടെ കാന്‍ഡേസ് ഓവന്‍സ് അവകാശപ്പെട്ടത്. തുടര്‍ച്ചയായി ഇത്തരം ആരോപണം ഉന്നയിക്കാന്‍ തുടങ്ങിയതോടെയാണ് ഇമ്മാനുവല്‍ മക്രോണും ഭാര്യയും നിയമനടപടിക്കൊരുങ്ങിയത്.

ബുധനാഴ്ചയാണ് മക്രോണിനെ പ്രതിനിധാനം ചെയ്യുന്ന മാനനഷ്ട ഹര്‍ജി നല്‍കിയത്. ഡെലാവേര്‍ സുപ്പീരിയര്‍ കോടതിയിലാണ് 218 പേജുള്ള പരാതി ഇമ്മാനുവേല്‍ മക്രോണ്‍ നല്‍കിയിട്ടുള്ളത്. 72 കാരിയായ ബ്രിജിറ്റ് മക്രോണ്‍ ജീന്‍ മൈക്കല്‍ ത്രോങ്ക്‌സ് എന്ന പേരിലാണ് ജനിച്ചതെന്നാണ് കാന്‍ഡേസ് ഓവന്‍സ് അവകാശപ്പെട്ടത്. ഈ പേര് ബ്രിജിറ്റിന്റെ സഹോദരന്റേതാണെന്നാണ് പരാതിയിലുള്ളത്. കാന്‍ഡേസ് ഓവന്‍സ് തെറ്റാവിവരമാണ് പ്രചരിപ്പിച്ചതെന്നും പ്രശസ്തി നേടാനുള്ള കാണിച്ചുകൂട്ടലുകളാണ് കാന്‍ഡേസ് ഓവന്‍സിന്റെ സമൂഹമാധ്യമങ്ങളില്‍ ബ്രിജിറ്റിനെതിരായ പോഡ്കാസ്റ്റുകളെന്നും ഇമ്മാനുവേല്‍ മക്രോണ്‍ മാനനഷ്ടക്കേസില്‍ പറയുന്നു.

ഇമ്മാനുവല്‍ മക്രോണിന്റേയും ഭാര്യയുടേയും പ്രതിച്ഛായ മോശമാക്കാന്‍ നടപടി കാരണമായെന്നും പരാതിയില്‍ ഫ്രാന്‍സ് പ്രസിഡന്റും പ്രഥമവനിതയും വിശദമാക്കുന്നത്. കാന്‍ഡേസ് ഓവന്‍സിന്റെ കെട്ടുകഥകള്‍ ആഗോളതലത്തില്‍ ബുള്ളിയിങ് പോലെയാണ് തങ്ങള്‍ക്ക് അനുഭവപ്പെട്ടതെന്നും പരാതി വിശദമാക്കുന്നു. 2024ല്‍ എക്‌സിലൂടെയാണ് കാന്‍ഡേസ് ഓവന്‍സ് ബ്രിജിറ്റ് മാക്രോണിനെ അപമാനിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.

French President Emmanuel Macron and his wife Brigitte are preparing to take legal action against an American female podcaster who widely spread the word that Brigitte Macron is a man

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT