പ്രതീകാത്മക ചിത്രം 
World

ഖലിസ്ഥാൻ ഭീഷണി: എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കണം; കാനഡയോട് ഇന്ത്യ

കനേഡിയന്‍ നഗരങ്ങളായ ടൊറന്റോയിലേക്കും വാന്‍കോവറിലേക്കും ഉള്‍പ്പെടെ എയര്‍ ഇന്ത്യക്ക് വിമാന സര്‍വീസുകളുണ്ട്.

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഖലിസ്ഥാനി വിഘടനവാദി സംഘടന സിഖ് ഫോര്‍ ജസ്റ്റിസിന്റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കുള്ള സുരക്ഷ വര്‍ധിപ്പിക്കാന്‍ കാനഡയോട് ആവശ്യപ്പെട്ട് ഇന്ത്യ. കാനഡയിലേക്കും തിരിച്ച് ഇന്ത്യയിലേക്കും പോകുന്ന എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. 

19-ന് എയര്‍ ഇന്ത്യ വിമാനത്തില്‍ സിഖുകാര്‍ യാത്ര ചെയ്യരുതെന്നും അതു ജീവന്‍ അപകടത്തിലാക്കുമെന്നും നിരോധിത സിഖ് സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ (എസ്.എഫ്.ജെ.) തലവന്‍ ഗുര്‍പത്വന്ത് സിങ് പന്നൂന്‍ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പുറത്തുവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.

കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് വര്‍മ്മയാണ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കാന്‍ കനേഡിയന്‍ അധികൃതരോട് നിര്‍ദേശിച്ചിരിക്കുന്നത്. കനേഡിയന്‍ നഗരങ്ങളായ ടൊറന്റോയിലേക്കും വാന്‍കോവറിലേക്കും ഉള്‍പ്പെടെ എയര്‍ ഇന്ത്യക്ക് വിമാന സര്‍വീസുകളുണ്ട്.

അതേസമയം ഖലിസ്ഥാനി വിഘടനവാദി സംഘടനാ നേതാവിന്റെ വിഡിയോയുടെ ഉള്ളടക്കം വിശദമായി പരിശോധിച്ചെന്നും ചിക്കാഗോ കണ്‍വെന്‍ഷന്റെ ലംഘനമാണ് വിഡിയോയെന്നും സഞ്ജയ് വര്‍മ്മ പറഞ്ഞു. വ്യോമയാന ഗതാഗതത്തിനുള്ള ചട്ടങ്ങളാണ് ചിക്കാഗോ കണ്‍വെന്‍ഷനില്‍ രൂപീകരിച്ചത്. ഇന്ത്യയും കാനഡയും കണ്‍വെന്‍ഷന്‍ ചട്ടങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്.ഇതുകൂടാതെ ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി കരാറിലും ഇത്തരം ഭീഷണികള്‍ നേരിടാന്‍ വ്യവസ്ഥകളുണ്ടെന്നും ഇന്ത്യന്‍ ഹൈകമീഷണര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT