പ്രതീകാത്മക ചിത്രം 
World

'കുറച്ചുനാളായി കൊല്ലണമെന്ന് കരുതുന്നു', 3, 4, 7 വയസുള്ള ആൺമക്കളെ നിരത്തി നിർത്തി വെടിവെച്ചു കൊന്നു; അച്ഛൻ അറസ്റ്റിൽ 

ആൺമക്കളെ നിരത്തി നിർത്തി വെടിവെച്ചു കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

മൂന്നും നാലും ഏഴും വയസുള്ള ആൺമക്കളെ വെടിവെച്ചു കൊന്ന പിതാവ് അറസ്റ്റിൽ. യുഎസിലെ ഒഹിയോയിലാണ് സംഭവം. 32കാരനായ ചാഡ് ഡോവർമാൻ ആണ് അറസ്റ്റിലായത്. അതേസമയം കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. കുട്ടികളുടെ അമ്മയ്‌ക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. സഹോദരങ്ങളെ വെടിവെച്ചു കൊല്ലുന്നത് കണ്ട് മകൾ ബഹളംവെച്ച് ആളുകളെ കൂട്ടുകയായിരുന്നു. 

വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. പ്രായപൂർത്തിയാകാത്ത മൂന്ന് ആൺമക്കളെ നിരത്തി നിർത്തി ഇയാൾ നിറയൊഴിക്കുകയായിരുന്നു. കൊലപാതകം മുൻകൂട്ടി പദ്ധതിയിട്ടിരുന്നതായി പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. സംഭവ സമയം വീട്ടിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച ആൺകുട്ടികളിൽ ഒരാളെ ഇയാൾ പിൻതുടർന്ന് പിടികൂടി വീട്ടിൽ എത്തിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു.

മൂന്ന് കുട്ടികളും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പൊലീസ് എത്തിയപ്പോൾ പ്രതി വീടിനു പുറത്തിരിക്കുകയായിരുന്നു. താനാണ് കൊല നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. ആൺമക്കളെ കൊലപ്പെടുത്താൻ കുറച്ചു നാളായി പദ്ധതിയിട്ടിരുന്നതായി ഇയാൾ വെളിപ്പെടുത്തി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT