മെക്സിക്കൻ സിറ്റി: ഫൈസർ-ബയോൺടെക് കോവിഡ് -19 വാക്സിൻ സ്വീകരിച്ച വനിത ഡോക്ടറെ പാർശ്വഫലങ്ങൾ ഉണ്ടായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സന്നിയും ശ്വാസതടസവും ത്വക്കിൽ തിണർപ്പും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടർന്നാണ് 32കാരിയായ ഡോക്ടറെ ആശുപത്രിയിലെത്തിച്ചത്. തലച്ചോറിലും നട്ടെല്ലിലും അണുബാധയുണ്ടാകുന്ന എൻസെഫലോമയോലൈറ്റിസ് എന്ന അവസ്ഥയാണ് ഡോക്ടർക്ക് എന്നാണ് വിദഗ്ധരുടെ പ്രാഥമികനിഗമനം.
ഡോക്ടർക്ക് അലർജിയുള്ളതായും വാക്‌സിൻ സ്വീകരിച്ച മറ്റാർക്കും പാർശ്വഫലങ്ങളൊന്നുമുണ്ടായില്ലെന്നും ആരോഗ്യവകുപ്പ് പറഞ്ഞു. പാർശ്വഫലങ്ങളെ കുറിച്ച് പഠനം നടക്കുന്നതായി മെക്‌സിക്കൻ അധികൃതർ അറിയിച്ചു. വിഷയത്തിൽ ഫൈസറോ ബയോൺടെകോ പ്രതികരിച്ചിട്ടില്ല.
ഡിസംബർ 24 നാണ് മെക്‌സികോയിൽ വാക്‌സിന്റെ ആദ്യഘട്ട വിതരണം ആരംഭിച്ചത്. ആരോഗ്യപ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ നൽകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates