Financial Times says 34 tankers crossed Strait of Hormuz despite US blockade. FILE
World

അമേരിക്കയുടെ നാവിക ഉപരോധം പാളി?, 34 കപ്പലുകൾ തീരം കടന്നു, ഇറാന് 910 മില്യൺ ഡോളർ ലാഭം

19 ടാങ്കറുകൾ ഇറാനിൽനിന്ന് പുറത്ത് കടക്കുകയും 15 ടാങ്കറുകൾ ഇറാനിലേക്ക് പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൺ: നാവിക ഉപരോധം ഏർപ്പെടുത്തിയ ശേഷം ഇറാനിയൻ കപ്പലുകൾ ഹോര്‍മുസ് കടലിടുക്കിലെ പോയിട്ടില്ലെന്ന അമേരിക്കയുടെ വാദം തെറ്റെന്ന് റിപ്പോർട്ട്. ചുരുങ്ങിയത് 34 ടാങ്കറുകളെങ്കിലും ഉപരോധം മറികടന്ന് പോയിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമമായ ഫിനാൻഷ്യൽ ടൈംസ് പറയുന്നത്.

19 ടാങ്കറുകൾ ഇറാനിൽനിന്ന് പുറത്ത് കടക്കുകയും 15 ടാങ്കറുകൾ ഇറാനിലേക്ക് പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. ഇതിലൂടെ അമേരിക്കയുടെ ഉപരോധം ദുർബലമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഉപരോധത്തെ മറികടന്ന് പുറത്തേക്ക് പോയതിൽ ആറു കപ്പലുകൾ ഇറാനിയൻ എണ്ണയാണ് കൊണ്ട് പോയത്. ഇതിൽ ഇറാനിയൻ പതാകയേന്തിയ സൂപ്പർടാങ്കറായ ഡോറെനയുമുണ്ട്. ട്രാക്കിങ് ഉപകരണങ്ങൾ ഓഫാക്കിയാണ് ടാങ്കറുകൾ ഉപരോധം മറികടന്നത്. ഈ നീക്കത്തിലൂടെ 10.7 മില്യൺ ബാരൽ ക്രൂഡ് ഓയിൽ ആണ് ഇറാൻ തീരം വിട്ടത്. ഏകദേശം 910 മില്യൺ ഡോളർ വരുമാനം ഇതിലൂടെ ഇറാന് ലഭിച്ചിട്ടുണ്ടെന്നതാണ് റിപ്പോർട്ട്.

ഏപ്രിൽ 13 മുതലാണ് ഇറാനുമേൽ യുഎസ് നാവിക ഉപരോധം ഏർപ്പെടുത്തിയത്. ഇറാൻ തുറമുഖങ്ങളിൽനിന്ന് വരുന്നതും പോകുന്നതുമായ എല്ലാ കപ്പലുകളും തടയുമെന്നായിരുന്നു യു എസ് പ്രഖ്യാപിച്ചത്. 28 കപ്പലുകൾ ഇതുവരെ ഇറാൻ തുറമുഖത്തേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞ് തിരിച്ചയച്ചിട്ടുണ്ടെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹോര്‍മുസ് കടലിടുക്ക് കടന്നു പോയ കപ്പലുടെ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്.

Financial Times says 34 tankers crossed Strait of Hormuz despite US blockade.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വെടിക്കെട്ട് ഒഴിവാക്കി ആചാരപരമായി പൂരം നടത്തണമെന്ന് ദേവസ്വങ്ങള്‍; അന്തിമ തീരുമാനം നാളെ

ജെന്‍ സി സര്‍ക്കാരില്‍ ആദ്യവിക്കറ്റ് വീണു: അഴിമതി ആരോപണം; നേപ്പാള്‍ ആഭ്യന്തര മന്ത്രി സുധന്‍ ഗുരുങ് രാജിവച്ചു

തകർന്നടിഞ്ഞ് രാജസ്ഥാൻ ബാറ്റിങ് നിര, എറിഞ്ഞൊതുക്കി ഷമിയും കൂട്ടരും; ലഖ്നൗവിന് വിജയലക്ഷ്യം 160 റൺസ്

മോദി 'ഭീകരവാദി'; ബിജെപിയുടെ പരാതിക്ക് പിന്നാലെ നടപടി; ഖാര്‍ഗെയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

പ്രിന്റിങ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷിക്കാം, തീയതി ജൂൺ അഞ്ച് വരെ നീട്ടി

SCROLL FOR NEXT