ദക്ഷിണ കൊറിയയില്‍ ലിഥിയം ബാറ്ററി നിര്‍മ്മാണ ഫാക്ടറിയില്‍ തീപിടിത്തം എക്‌സ്
World

ദക്ഷിണ കൊറിയയില്‍ ലിഥിയം ബാറ്ററി നിര്‍മ്മാണ ഫാക്ടറിയില്‍ തീപിടിത്തം; 22 മരണം, എട്ട് പേര്‍ക്ക് പരിക്ക്

സോളിന് തെക്ക് ഹ്വാസോങ് നഗരത്തിലെ ഫാക്ടറിയില്‍ രാവിലെ 10:30 ഓടെ ആയിരുന്നു അപകടം

Author : സമകാലിക മലയാളം ഡെസ്ക്

സോള്‍: ദക്ഷിണ കൊറിയയില്‍ സിയോളിനടുത്ത് ലിഥിയം ബാറ്ററി നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 22 മരണം. മരിച്ചവരില്‍ ഏറെയും ചൈനക്കാരായ തൊഴിലാളികളാണ്. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

സോളിന് തെക്ക് ഹ്വാസോങ് നഗരത്തിലെ ഫാക്ടറിയില്‍ രാവിലെ 10:30 ഓടെ ആയിരുന്നു അപകടം. ഫാക്ടറിയുടെ രണ്ടാം നിലയില്‍ തൊഴിലാളികള്‍ ബാറ്ററികള്‍ പരിശോധിച്ച് പായ്ക്ക് ചെയ്യുന്നതിനിടെ പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അഗ്നിശമന വിഭാഗം അറിയിച്ചു.

അരിസെല്‍ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ മരിച്ചവരില്‍ 18 പേര്‍ ചൈനക്കാരും രണ്ട് ദക്ഷിണ കൊറിയക്കാരും ലവോഷ്യയില്‍ നിന്നുള്ള ഒരാളും ഉള്‍പ്പെട്ടിണ്ടെന്നാണ് അഗ്‌നിശമന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അപകടത്തില്‍ മരിച്ച ഒരാള്‍ ഏത് രാജ്യക്കാരനാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന