പാറയില്‍ തൂങ്ങിക്കിടക്കുന്ന 'യുവതിയുടെ' രൂപം, ട്വിറ്റര്‍ 
World

പാറയില്‍ 'യുവതി' തൂങ്ങിക്കിടക്കുന്നു, രക്ഷിക്കണം എന്ന് പറഞ്ഞ് നാട്ടുകാരുടെ മുറവിളി; ഓടിയെത്തിയ ഫയര്‍ഫോഴ്‌സ് കണ്ടത്!

കലിഫോര്‍ണിയ ബീച്ചിലാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

യര്‍ഫോഴ്‌സിനെ ഫോണില്‍ വിളിച്ച് കബളിപ്പിച്ച നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. രക്ഷിക്കണം എന്ന വാക്ക് കേട്ട് ഓടിയെത്തിയ അഗ്നിശമന സേനയ്ക്ക് അമളി പറ്റിയ നിരവധി സംഭവങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇത്തരത്തില്‍ തമാശ അതിരുകടക്കുന്നത് വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കാറുണ്ട്. ഇപ്പോള്‍ പാറയില്‍ തൂങ്ങിക്കിടക്കുന്ന യുവതിയെ രക്ഷിക്കണമെന്ന നാട്ടുകാരുടെ ആവശ്യം കേട്ട് ഓടിയെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ക്ക് പറ്റിയ അമളിയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

കലിഫോര്‍ണിയ ബീച്ചിലാണ് സംഭവം. പാറയില്‍ യുവതി തൂങ്ങിക്കിടക്കുന്നു, ഉടന്‍ എത്തി രക്ഷിക്കണമെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് കബളിപ്പിക്കപ്പെട്ടത്. സിനിമാ ഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന മാനിക്യൂനാണ് എന്ന് അടുത്ത് എത്തിയപ്പോഴാണ് തിരിച്ചറിഞ്ഞത്.

പാറയില്‍ യുവതി തൂങ്ങിക്കിടക്കുന്നത് കണ്ട നാട്ടുകാര്‍ പരിഭ്രാന്തരായി. എങ്ങനെ രക്ഷിക്കുമെന്ന ചിന്തയായി നാട്ടുകാര്‍ക്ക്. തങ്ങള്‍ക്ക് രക്ഷിക്കാന്‍ കഴിയില്ല എന്ന് മനസിലാക്കിയതോടെ അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. ഡ്രോണ്‍, ഉള്‍പ്പെടെ അത്യാധുനിക സംവിധാനങ്ങളുമായാണ് അഗ്നിശമന സേനാംഗങ്ങള്‍ എത്തിയത്. പാറയില്‍ തൂങ്ങിക്കിടക്കുന്ന യുവതിയുടെ അടുത്ത് എത്തിയപ്പോഴാണ് അത് ഡമ്മിയാണെന്ന് മനസിലായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്