പ്രതീകാത്മക ചിത്രം എക്‌സ്
World

പുതുവര്‍ഷത്തില്‍ വെടിക്കെട്ട് പൂരം! 53 മിനിറ്റ് ദൈര്‍ഘ്യം, ലോകറെക്കോര്‍ഡ് ലക്ഷ്യമിട്ട് യുഎഇ

3 മിനിറ്റ് കരിമരുന്ന് പ്രകടനത്തിനൊപ്പം ആറായിരം ഡ്രോണുകളും ആകാശത്ത് പറക്കും

സമകാലിക മലയാളം ഡെസ്ക്

അബുദാബി: ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ട് പുതുവര്‍ഷത്തില്‍ 53 മിനിറ്റ് ദൈര്‍ഘ്യമുള്ള വെടിക്കെട്ടുമായി യുഎഇ. ഏറ്റവും ദൈര്‍ഘ്യമേറിയ ഈ വെടിക്കെട്ട് പൂരം അബുദാബി ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലാണ് നടക്കുന്നത്. വൈകിട്ട് 6 മുതല്‍ ഓരോ മണിക്കൂര്‍ ഇടവേളകളില്‍ നടത്തുന്ന വെടിക്കെട്ട് അര്‍ധരാത്രി 12 വരെ നീളും. 53 മിനിറ്റ് കരിമരുന്ന് പ്രകടനത്തിനൊപ്പം ആറായിരം ഡ്രോണുകളും ആകാശത്ത് പറക്കും. ഒരു ലക്ഷം ബലൂണുകളാണ് ആകാശത്തേക്കു പറത്തുക. 50 ദിര്‍ഹത്തിന്റെ ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് പ്രവേശനം.

അബുദാബിയില്‍ കോര്‍ണിഷ്, ഹുദൈരിയാത്ത്, യാസ് ഐലന്‍ഡ്, മദീന സായിദ് പബ്ലിക് പാര്‍ക്ക്, മിര്‍ഫയിലെ മുഗീറ ബേ വാട്ടര്‍ഫ്രണ്ട്, അല്‍ദഫ്രയിലെ ഗയാത്തി എന്നിവിടങ്ങളിലും വെടിക്കെട്ട് കാണാം. കിലോമീറ്ററുകളോളം നീളത്തിലുള്ള വെടിക്കെട്ട് റാസല്‍ഖൈമയില്‍ കാണാം.

അല്‍മര്‍ജാന്‍ ഐലന്‍ഡില്‍ 15 മിനിറ്റ് നീളുന്ന വെടിക്കെട്ടും ഡ്രോണ്‍ ഷോയുമുണ്ട്. 'നമ്മുടെ കഥ ആകാശത്ത്' എന്ന പ്രമേയത്തില്‍ ഇന്നു വൈകിട്ട് ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ പുലരുവോളം തുടരും. പ്രവേശനം സൗജന്യമാണെങ്കിലും അല്‍മര്‍ജാന്‍ ഐലന്‍ഡിന്റെ വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യണം.

ദുബായില്‍ ബുര്‍ജ് ഖലീഫയില്‍ 9 മിനിറ്റ് നീളുന്ന വെടിക്കെട്ടായിരിക്കും പുതുവര്‍ഷത്തില്‍ വിസ്മയം തീര്‍ക്കുക. ബര്‍ദുബായ് അല്‍സീഫ് സ്ട്രീറ്റ്, ദ് പാമിലെ അറ്റ്‌ലാന്റിസ്, ജുമൈറ ബിച്ച് റസിഡന്‍സ്, ബ്ലൂവാട്ടേഴ്‌സ് ഐലന്‍ഡ്, ഗ്ലോബല്‍ വില്ലേജ്, ഹത്ത എന്നിങ്ങനെ എമിറേറ്റിന്റെ 36 ഇടങ്ങളിലും വെടിക്കെട്ട് ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റിവല്‍ സിറ്റിയിലും ഗ്ലോബല്‍ വില്ലേജിലും സംഗീത സദസ്സുമുണ്ട്.

ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി സംഘടിപ്പിക്കുന്ന ആഘോഷത്തോടെ ഷാര്‍ജ 2025 നെ സ്വാഗതം ചെയ്യും. അല്‍ മജാസ് വാട്ടര്‍ഫ്രണ്ട്, അല്‍ ഹീര ബീച്ച് , ഖോര്‍ഫക്കാന്‍ ബീച്ച് എന്നീ മൂന്ന് സ്ഥലങ്ങളില്‍ വെടിക്കെട്ട് പ്രദര്‍ശനങ്ങള്‍ നടക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു; കണികണ്ടുണർന്ന് മലയാളികൾ, വിഷുക്കണി ദർശനത്തിന്​ ക്ഷേത്രങ്ങളിൽ വൻ തിരക്ക്

ന്യൂനപക്ഷ ഏകീകരണം ഇല്ല; എല്‍ഡിഎഫിന് മൂന്നാമൂഴം ലഭിക്കുമെന്ന് സിപിഎം പിബി വിലയിരുത്തല്‍

ബിഹാറില്‍ ഇനി ബിജെപി ഭരണം; സമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ഇന്ന്

ഇസ്രയേലിന് അപ്രതീക്ഷിത തിരിച്ചടി; പ്രതിരോധ കരാറുകളില്‍ നിന്ന് ഇറ്റലി പിന്മാറി

Today's Rashi Phalam April 15 |പുതിയ അവസരങ്ങൾ ലഭിക്കും. സാമ്പത്തിക കാര്യ ങ്ങളിൽ ശ്രദ്ധ പുലർത്തണം

SCROLL FOR NEXT