ദുബായ്: പറക്കും ടാക്‌സികള്‍ക്കും കാര്‍ഗോ ഡ്രോണുകള്‍ക്കും സഞ്ചരിക്കുന്നതിനായി എയര്‍ കോറിഡോര്‍ കൊണ്ടുവരുന്നതിനായി മാപ്പിങ് ആരംഭിച്ച് യുഎഇ. പൈലറ്റഡ്, ഓട്ടോണമസ് ഫ്‌ലൈയിങ് ടാക്‌സികളുടെയും കാര്‍ഗോ ഡ്രോണുകളുടെയും പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജിസിഎഎ) അറിയിച്ചു. 20 മാസത്തിനുള്ളില്‍ ഏരിയല്‍ കോറിഡോറുകളും ഇതുസംബന്ധിച്ച ചട്ടങ്ങളും രൂപീകരിക്കുമെന്നും ജിസിഎഎ പറഞ്ഞു.
'പൈലറ്റഡ്, ഓട്ടോണമസ് എയര്‍ ടാക്‌സികള്‍ക്കും ഡ്രോണുകള്‍ക്കുമുള്ള എയര്‍ കോറിഡോര്‍ മാപ്പിങ് യുഎഇയുടെ അടിസ്ഥാന സൗകര്യങ്ങളില്‍ അഡ്വാന്‍സ്ഡ് എയര്‍ മൊബിലിറ്റി സുഗമമായി നടപ്പിലാക്കാന്‍ പ്രാപ്തമാക്കുന്ന ഒരു നിര്‍ണായക നാഴികക്കല്ലാണ്,' ജിസിഎഎ ഡയറക്ടര്‍ ജനറല്‍ സെയ്ഫ് മുഹമ്മദ് അല്‍ സുവൈദി പറഞ്ഞു.
'എയര്‍ മൊബിലിറ്റി സുരക്ഷിതവും കാര്യക്ഷമവുമായി നടപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഭാവിയില്‍ നഗര ഗതാഗതത്തിന് വലിയ മാറ്റങ്ങള്‍ കൊണ്ടുവരുകയും പരസ്പരം ബന്ധിപ്പിക്കുകയുമാണ് ലക്ഷ്യം' അദ്ദേഹം പറഞ്ഞു.
'ഏരിയല്‍ റൂട്ടുകള്‍ യുഎഇയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും പ്രധാനപ്പെട്ട സ്ഥലങ്ങളെയും ബന്ധിപ്പിക്കും, രാജ്യത്തിന്റെ നഗര ഭൂപ്രകൃതികളിലുടനീളം പൈലറ്റഡ്, ഓട്ടോണമസ് എയര്‍ ടാക്‌സികളുടെയും കാര്‍ഗോ ഡ്രോണുകളുടെയും സുഗമമായ സംയോജനം കൂടുതല്‍ വ്യാപിപ്പിക്കും,' ജിസിഎഎ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates