മിനിയാപോളിസ്; വർഗീയതയ്ക്കെതിരെ ലോകം മുഴുവൻ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായ യുഎസിലെ ജോർജ് ഫ്ളോയിഡ് വധക്കേസിൽ പൊലീസുകാരന് 22.5 വർഷം തടവു ശിക്ഷ വിധിച്ചു. ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ലോയ്ഡിനെ മുൻ പൊലീസ് ഉദ്യോഗസ്ഥനായ ഡെറിക് ഷോവിൻ കഴുത്തിൽ കാൽമുട്ട് അമർത്തിയാണ് കൊലപ്പെടുത്തിയത്. അധികാരസ്ഥാപനത്തിന്റെ ദുരുപയോഗമാണ് ഒരാളുടെ മരണത്തിന് ഇടയാക്കിയതെന്ന് ശിക്ഷ വിധിച്ചുകൊണ്ട് കോടതി പറഞ്ഞു.
മിനിയാപോളിസ് കോടതി ജഡ്ജി പീറ്റര്‍ കാഹിലാണ് ശിക്ഷ വിധിച്ചത്. ജോർജ് ഫ്ളോയിഡിനോട് അതിക്രൂരമായാണ് പെരുമാറിയത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദന തിരിച്ചറിയണമെന്ന് ജഡ്ജി പറഞ്ഞു. നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. വികാരത്തിനും സഹതാപത്തിനും ഇവിടെ സ്ഥാനമില്ലെന്ന് 22 പേജുള്ള വിധിന്യായത്തില്‍ ജഡ്ജി പറഞ്ഞു.
ഉപയോഗിച്ചെന്ന് ആരോപിച്ചാണ് ഷോവിന്‍ ഫ്‌ളോയ്ഡിനെ നിലത്തേക്ക് തള്ളിയിട്ടത്. തുടര്‍ന്ന് കാല്‍മുട്ടുകള്‍കൊണ്ട് കഴുത്തില്‍ ശക്തമായി അമര്‍ത്തി. എട്ടുമിനിറ്റും 46 സെക്കന്‍ഡും ഷോവിന്റെ കാല്‍മുട്ടുകള്‍ ഫ്‌ലോയ്ഡിന്റെ കഴുത്തിലുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ബ്ലാക്ക് ലൈവ്സ് മാറ്റേഴ്സ് എന്ന വലിയ പ്രതിഷേധത്തിന് ഫ്ളോയിഡിന്റെ മരണം കാരണമായിരുന്നു,
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates