Louisiana shooting A P
World

അമേരിക്കയില്‍ വെടിവെപ്പില്‍ 8 കുട്ടികള്‍ കൊല്ലപ്പെട്ടു; മരിച്ചത് ഒന്നു മുതല്‍ 12 വരെ പ്രായമുള്ളവര്‍

സ്ഥലത്തു നിന്നും കടന്നുകളയാൻ ശ്രമിച്ച അക്രമിയെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: അമേരിക്കയെ ഞെട്ടിച്ച് പൊതു സ്ഥലത്ത് വീണ്ടും വെടിവെപ്പ്. എട്ടു കുട്ടികള്‍ കൊല്ലപ്പെട്ടു. ഒന്നു മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ഷാമര്‍ എല്‍കിന്‍സ് എന്നയാളാണ് അതിക്രമം നടത്തിയത്.

ലൂസിയാനയിലെ തെക്കന്‍ ഷ്രെവ്പോര്‍ട്ടിലെ ഒരു വീട്ടില്‍ രാവിലെ 6 മണിയോടെയാണ് വെടിവെപ്പ് നടന്നതെന്ന് ഷ്രെവ്പോര്‍ട്ട് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ക്രിസ്റ്റഫര്‍ ബോര്‍ഡലോണ്‍ പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഏഴു കുട്ടികള്‍ അക്രമിയുടേതാണെന്നാണ് വിവരം.

കുട്ടികളെ കൊലപ്പെടുത്തിയ ശേഷം, പങ്കാളിയായ യുവതിയേയും സമീപത്തെ വീട്ടിലെ സ്ത്രീയേയും വെടിവെച്ചു. ഇരുവരും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. തുടര്‍ന്ന് ഒരു കാര്‍ മോഷ്ടിച്ച് സ്ഥലത്തു നിന്നും കടന്ന അക്രമിയെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.

Gunman kills 8 children in Louisiana mass shooting

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

മിന്നൽ പരിശോധന; ആർടിഒ ഓഫീസിൽ ചെടികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 500ന്റെ നോട്ടുകൾ

ബിസിസിഐ ഉറപ്പിച്ചു, ക്യാപ്റ്റൻ ശ്രേയസ് അയ്യർ തന്നെ; വൈഭവും ടീമിലേക്ക്

മദ്യപിച്ചവരും വാങ്ങാന്‍ വന്നവരും തമ്മില്‍ ഏറ്റുമുട്ടി; ബെവ്‌കോയ്ക്ക് മുന്നില്‍ കൂട്ടത്തല്ല്; തടയാനെത്തിയ പൊലീസിനും കിട്ടി!

ഒച്ചവച്ച് ഓടിക്കാൻ നോക്കുന്നതിനിടെ കാട്ടാന പാഞ്ഞെത്തി ​ആക്രമിച്ചു; ഗൃഹനാഥൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഗുരുതര പരിക്ക്

SCROLL FOR NEXT