യഹ്യ സിന്‍വര്‍ എക്സ്
World

ഹമാസിന്റെ പുതിയ മേധാവി യഹ്യ സിൻവറിനെ വധിച്ചു?

പരിശോധിക്കുന്നുവെന്ന് ഇസ്രയേൽ സൈന്യം

Author : സമകാലിക മലയാളം ഡെസ്ക്

ജറുസലേം: ഹമാസ് മേധാവി യഹ്യ സിൻവറിനെ ഇസ്രയേൽ വധിച്ചതായി റിപ്പോർട്ടുകൾ. ​ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് പേരിൽ ഒരാൾ യഹ്യയാണെന്നു പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സാധ്യത പരിശോധിക്കുകയാണെന്നു ഇസ്രയേൽ സൈന്യം അറിയിച്ചു.

ഒക്ടോബർ ഏഴിലെ ഇസ്രയേൽ ആക്രമണത്തിന്റെ പ്രധാന ആസൂത്രകൻ യഹ്യയാണെന്നു ഇസ്രയേൽ കണക്കാക്കുന്നു. അവർ ലക്ഷ്യമിട്ടിരിക്കുന്ന പ്രധാന ഹമാസ് നേതാക്കളിൽ ഒരാൾ കൂടിയായിരുന്നു യഹ്യ.

ഹമാസ് രാഷ്ട്രീയ തലവനായിരുന്ന ഇസ്മയിൽ ഹനിയയെ നേരത്തെ ഇസ്രയേൽ വധിച്ചിരുന്നു. ഹനിയക്ക് പിന്നാലെ ഹമാസിന്റെ നേതൃത്വം യഹ്യ ഏറ്റെടുത്തിരുന്നു.

അതിനിടെ ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ വ്യോമസേനാ മേധാവി കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യവും സുരക്ഷാ ഏജൻസിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സെപ്റ്റംബറിൽ യുദ്ധവിമാനങ്ങൾ നടത്തിയ ആക്രമണത്തിൽ സമെർ അബു ദഖ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യവും ഷിൻ ബെറ്റ് ആഭ്യന്തര സുരക്ഷാ ഏജൻസിയും സംയുക്ത പ്രസ്താവനയിൽ പ്രഖ്യാപിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT