Hamas 
World

കീഴടങ്ങില്ല, റഫായിലെ തുരങ്കങ്ങളില്‍ 200 പ്രവര്‍ത്തകര്‍, പുറത്തുവരാന്‍ അവസരം വേണമെന്ന് ഹമാസ്; ആയുധങ്ങള്‍ കൈമാറണമെന്ന് ഇസ്രയേല്‍

റഫായിലുള്ള ഹമാസ് പ്രവര്‍ത്തകര്‍ ആയുധങ്ങള്‍ തങ്ങളുടെ സേനയ്ക്ക് കൈമാറിയാല്‍ മതിയെന്ന് ഈജിപ്ത്

സമകാലിക മലയാളം ഡെസ്ക്

ജറുസലേം: തെക്കന്‍ ഗാസയിലെ റഫയിലുള്ള തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് ഗാസയിലെ മറ്റുള്ള പ്രദേശങ്ങളിലേക്ക് പോകാന്‍ അവസരം വേണമെന്ന് ഹമാസ്. ഇക്കാര്യത്തില്‍ മധ്യസ്ഥ രാജ്യങ്ങള്‍ ഇടപെടണമെന്നാണ് ഹമാസിന്റെ ആവശ്യം. ഇസ്രയേല്‍ സേനയുടെ നിയന്ത്രണത്തിലുള്ള റഫായില്‍ തുരങ്കങ്ങളില്‍ ഒളിച്ചുകഴിയുന്ന ഹമാസ് പ്രവര്‍ത്തകരായ അല്‍-ഖസ്സാം ബ്രിഗേഡ് കീഴടങ്ങില്ലെന്നും ഹമാസ് അറിയിച്ചു.

എന്നാല്‍, ഹമാസ് പ്രവര്‍ത്തകര്‍ ആയുധം വച്ചു കീഴടങ്ങിയാല്‍ മറ്റിടങ്ങളിലേക്ക് പോകാന്‍ അനുവദിക്കുമെന്നാണ് ഇസ്രയേല്‍ നിലപാട്. റഫായിലുള്ള ഹമാസ് പ്രവര്‍ത്തകര്‍ ആയുധങ്ങള്‍ തങ്ങളുടെ സേനയ്ക്ക് കൈമാറിയാല്‍ മതിയെന്ന് നിര്‍ദേശം ഈജിപ്തും മുന്നോട്ടുവച്ചു.

റഫായിലെ തുരങ്കങ്ങളില്‍ 200 ഹമാസ് സേനാംഗങ്ങളുണ്ടെന്നാണ് വിലയിരുത്തല്‍. ഹമാസിനെ നിരായുധീകരിക്കുമെന്ന വെടിനിര്‍ത്തല്‍ കരാര്‍ വ്യവസ്ഥ നടപ്പാക്കാന്‍ ഇവര്‍ കീഴടങ്ങണം എന്നായിരുന്നു ഇസ്രയേലിന്റെ ആവശ്യം. കരാര്‍ സാധ്യമാകാനുള്ള നിര്‍ണായക ചുവടുവയ്പാകും ഈ നീക്കമെന്ന് യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും പറഞ്ഞിരുന്നു. ഇതാണ് ഹമാസ് നിരാകരിച്ചിരിക്കുന്നത്.

Hamas fighters holed up in the Israeli-held Rafah area of Gaza will not surrender to Israel.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തദ്ദേശ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു; പോളിങ് ഡിസംബര്‍ 9 നും 11 നും, വോട്ടെണ്ണൽ 13 ന്

'സഞ്ജു ചെന്നൈയുടെ ഭാവി ക്യാപ്റ്റന്‍, ജഡേജയെ നഷ്ടപ്പെടുത്തും, ധോനിയുടെ ലക്ഷ്യം ജയം മാത്രം'

റബ്ബർ ബോർഡിൽ അവസരം; പന്ത്രണ്ടാം ക്ലാസ് മുതൽ പി എച്ച് ഡി വരെയുള്ളവർക്ക് അപേക്ഷിക്കാം; ശമ്പളം രണ്ട് ലക്ഷം വരെ

പൊതുപരിപാടിക്കിടെ വേദിയിലെത്തി മേയര്‍ക്കു രാജിക്കത്ത്; കോഴിക്കോട് കോണ്‍ഗ്രസ് കൗണ്‍സിലര്‍ എഎപിയില്‍ ചേര്‍ന്നു

സൈബർ സുരക്ഷ; പൊതു ജനങ്ങൾക്കും റിപ്പോർട്ട് ചെയ്യാം, അര ലക്ഷം റിയാൽ പാരിതോഷികമെന്ന് സൗദി

SCROLL FOR NEXT