ഹരീഷ് സാല്‍വെ. വിനേഷ് ഫോഗട്ട് ഫയല്‍
World

144 കോടി ജനങ്ങളുടെ പ്രതീക്ഷ; വിനേഷ് ഫോഗട്ടിന് വേണ്ടി ഹാജരാവുക ഹരീഷ് സാല്‍വെ, വാദം ഉച്ചയ്ക്ക്

ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ ഒളിംപിക്‌സ് അയോഗ്യത സംബന്ധിച്ച് നല്‍കിയ പരാതിയില്‍ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഇന്ത്യന്‍ ഒളിംപിക് അസോസിഷനെ പ്രതിനിധീകരിച്ച് കായിക കോടതിയില്‍ ഹാജരാകുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കായിക കോടതിയില്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് വേണ്ടി വാദിക്കുന്ന ഹരീഷ് സാല്‍വെയിലേക്കാണ് എല്ലാ ഇന്ത്യക്കാരുടേയും കണ്ണുകള്‍. ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ ഒളിംപിക്‌സ് അയോഗ്യത സംബന്ധിച്ച് നല്‍കിയ പരാതിയില്‍ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഇന്ത്യന്‍ ഒളിംപിക് അസോസിഷനെ പ്രതിനിധീകരിച്ച് കായിക കോടതിയില്‍ ഹാജരാകുന്നത്.

നേരത്തെ വിനേഷിന്റെ അപ്പീല്‍ കായിക കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. വെള്ളി മെഡല്‍ അനുവദിക്കണമെന്നാണ് വിനേഷിന്റെ ആവശ്യം. പാകിസ്ഥാന്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ നാവിക സേന അംഗം കുല്‍ഭൂഷണ്‍ യാദവിന് വേണ്ടി അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഹാജരായത് ഹരീഷ് സാല്‍വെ ആയിരുന്നു.

വനിതകളുടെ 50 കിലോഗ്രാം ഗുസ്തി വിഭാഗത്തിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്. ഭാരപരിശോധനയില്‍ 100 ഗ്രാം അധികമുള്ളതായി കണ്ടെത്തിയതോടെ വിനേഷിനെ അയോഗ്യയാക്കുകയായിരുന്നു.

കായിക രംഗത്തെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി 1984ലാണ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സ് രൂപീകൃതമായത്. 1999 മുതല്‍ 2002 വരെ ഇന്ത്യയുടെ സോളിസിറ്റര്‍ ജനറലായിരുന്നു സാല്‍വെ. ഭരണഘടനാ, വാണിജ്യ, ആര്‍ബിട്രേഷന്‍ നിയമങ്ങളിലെ അസാധാരണമായ വൈദഗ്ധ്യത്തിന് പേരുകേട്ട ഇന്ത്യയിലെ മികച്ച അഭിഭാഷകരില്‍ ഒരാളാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സാല്‍വെ ഹാജരായ പ്രമുഖ കേസുകള്‍

കുല്‍ഭൂഷണ്‍ ജാദവ് കേസ് (2017): പാകിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ പൗരനായ കുല്‍ഭൂഷണ്‍ ജാദവിന്റെ കേസില്‍ അദ്ദേഹം അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. ജാദവിന്റെ വധശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് സാല്‍വെ വാദിച്ചു.

രത്തന്‍ ടാറ്റ സൈറസ് മിസ്ത്രി (2016): സൈറസ് മിസ്ത്രിക്കെതിരായ നിയമപോരാട്ടത്തില്‍ സാല്‍വെ രത്തന്‍ ടാറ്റയെ പ്രതിനിധീകരിച്ചു.

വോഡഫോണ്‍ നികുതി തര്‍ക്കം (2012): ഉയര്‍ന്ന നികുതി തര്‍ക്കത്തില്‍ വോഡഫോണിനെ പ്രതിനിധീകരിച്ച് സാല്‍വെ കമ്പനിക്ക് സുപ്രധാന വിജയം നേടി.

2ജി സ്‌പെക്ട്രം അഴിമതി (2012): 2ജി സ്‌പെക്ട്രം അനുവദിച്ച കേസില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനുവേണ്ടി സാല്‍വെ ഹാജരായി.

സഹാറ ഗ്രൂപ്പ് വേഴ്‌സസ് സെബി (2012): സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുമായുള്ള തര്‍ക്കത്തില്‍ സഹാറ ഗ്രൂപ്പിനെ പ്രതിനിധീകരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും