‍ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി വിമാനക്കമ്പനി അധികൃതര്‍ തലതാഴ്ത്തി നില്‍ക്കുന്നു  
World

'തലതാഴ്ത്തുന്നു', ദക്ഷിണകൊറിയ വിമാനാപകടത്തില്‍ മാപ്പ് പറഞ്ഞ് വിമാന കമ്പനി

ദാരുണമായ സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി.

Author : സമകാലിക മലയാളം ഡെസ്ക്

സോള്‍: ദക്ഷിണ കൊറിയയില്‍ വിമാനം അപകടത്തില്‍പെട്ട സംഭവത്തില്‍ മാപ്പ് പറഞ്ഞു വിമാനകമ്പനിയായ ജെജു എയര്‍. നിര്‍ഭാഗ്യകരമായ സംഭവത്തില്‍ തങ്ങള്‍ തലതാഴ്ത്തി നില്‍ക്കുകയാണെന്നു ജെജു എയര്‍ ഇറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. സാധ്യമായതെല്ലാം ചെയ്യും. ദാരുണമായ സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി.

അപകടത്തിനു പിന്നാലെ ജെജു എയര്‍ വെബ്‌സൈറ്റില്‍ പൊതുമാപ്പ് നോട്ടിസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദുഃഖസൂചകമായി എയര്‍ലൈന്‍സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മിനിമല്‍ ഡിസൈനിലേക്ക് മാറി. അപകടത്തില്‍പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

നിലവില്‍ സൈന്യവുമായി സഹകരിച്ചുള്ള അടിയന്തര രക്ഷാപ്രവര്‍ത്തന സര്‍വീസ് മാത്രമാണ് നടക്കുന്നതെന്നും ജെജു എയര്‍ വ്യക്തമാക്കി. ഇന്ന് രാവിലെ പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് വിമാനം തകര്‍ന്ന് വീണത്. അപകടത്തില്‍ മരണം നൂറ് കടന്നു. ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം ചുറ്റുമതിലില്‍ ഇടിച്ച് തകരുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിന് തീ പിടിച്ചു. 181 പേരുമായി തായ്‌ലാന്‍ഡില്‍ നിന്നുമെത്തിയ ജെജു ബോയിങ് 737800 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT