ഫോട്ടോ: ട്വിറ്റർ 
World

ഗര്‍ഭത്തില്‍ രണ്ട് കുട്ടികളാണെന്നറിഞ്ഞപ്പോള്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു; ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി 70കാരി

മാസം തികയാതെ 31 -ാമത്തെ ആഴ്ചയിലാണ് കുഞ്ഞുങ്ങള്‍ ജനിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി ഉഗാണ്ടയിലെ 70 കാരി. ഐവിഎഫ് ചികിത്സയെ തുടര്‍ന്നാണ് സ്ത്രീ ഗര്‍ഭിണിയായത്. തലസ്ഥാനമായ കമ്പാലയിലെ ഫെര്‍ട്ടിലിറ്റി സെന്ററില്‍ വച്ച് സിസേറിയനിലൂടെയാണ് സഫീന നമുക്വായ ഇരട്ട കുട്ടികള്‍ക്ക്  ജന്മം നല്‍കിയത്. ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമാണ്. 

ഐവിഎഫിനായി അമ്മ ഒരു ദാതാവിന്റെ അണ്ഡവും പങ്കാളിയുടെ ബീജവുമാണ് ഉപയോഗിച്ചതെന്ന് ഇവരെ ചികിത്സിച്ച വിമന്‍സ് ഹോസ്പിറ്റല്‍ ഇന്റര്‍നാഷണല്‍ ഫെര്‍ട്ടിലിറ്റി സെന്ററിലെ ഡോക്ടര്‍ പറഞ്ഞു. 

മാസം തികയാതെ 31 -ാമത്തെ ആഴ്ചയിലാണ് കുഞ്ഞുങ്ങള്‍ ജനിച്ചത്. അവരെ പിന്നീട് ഇന്‍കുബേറ്ററുകളിലാക്കി. നിലവില്‍ കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതിയില്‍ പ്രശ്‌നങ്ങളൊന്നുമില്ല എന്ന് ഡോക്ടര്‍ പറയുന്നു. എന്നാല്‍ ഇരട്ടക്കുട്ടികളുണ്ടായിട്ടും ദുഃഖമാണ് സഫീന നമുക്വായക്ക് ലഭിച്ചത്. തനിക്ക് ഇരട്ടക്കുട്ടികളുണ്ടാകാന്‍ പോകുന്നുവെന്ന് മനസിലാക്കിയതോടെ തന്റെ പങ്കാളി തന്നെ ഉപേക്ഷിച്ചു പോയെന്നും ഗര്‍ഭകാലം വളരെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും സഫീന പറഞ്ഞിരുന്നു. കുട്ടികളുണ്ടാകാത്തതില്‍ വലിയ വിഷമമായിരുന്നുവെന്നും എല്ലാവരും കുട്ടികളുമായി നടക്കുന്നത് കാണുമ്പോള്‍ വിഷമമുണ്ടായിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. 

2019 -ല്‍ ഇന്ത്യയില്‍  73 കാരി ഐവിഎഫ് ചികിത്സയിലൂടെ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട കേസില്‍ യുവാവ് പിടിയില്‍, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില്‍ മയക്കുമരുന്നിന്റെ വന്‍ ശേഖരം

സ്വര്‍ണവില റിവേഴ്‌സ് ഗിയറില്‍ തന്നെ, മൂന്ന് ദിവസത്തിനിടെ 2250 രൂപയുടെ ഇടിവ്; 1,09,000ല്‍ താഴെ

ബിയര്‍ കുപ്പി, കഞ്ചാവ്, ഗ്രനേഡ് ഷെല്‍...; നിയമസഭയ്ക്കുള്ളില്‍ നിരോധിത വസ്തുക്കള്‍ എത്തിയത് പലതവണ!

'ഒരു മകനെ കൊലയ്ക്ക് കൊടുത്തു, മറ്റൊരു മകനെ ജയിലിലാക്കി'; കൊടുങ്ങല്ലൂര്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പിതാവ്

'ഒരുവീട്ടില്‍ പരമാവധി മൂന്ന് നായകള്‍ മാത്രം'; പെറ്റ് ഓണര്‍ഷിപ്പ് നിയമം കര്‍ശനമാകും