ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ലെ എക്‌സ്‌
World

ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ലെയെ വധിച്ചതായി ഇസ്രയേല്‍ സൈന്യം

ഇനി ലോകത്തെ ഭീതിയിലാക്കാന്‍ ഹസന്‍ നസ്‌റല്ലെയ്ക്ക് കഴിയില്ലെന്ന് ഇസ്രയേല്‍ സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി.

Author : സമകാലിക മലയാളം ഡെസ്ക്

ബെയ്‌റൂട്ട്: ബെയ്‌റൂട്ടിലുണ്ടായ ആക്രമണത്തില്‍ ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ലെയെ വധിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. അതേസമയം, 64കാരനായ നസ്‌റല്ലയുമായുള്ള ആശയവിനിമയം കഴിഞ്ഞ ദിവസം രാത്രിമുതല്‍ നഷ്ടപ്പെട്ടതായി ഹിസ്ബുല്ല കേന്ദ്രങ്ങള്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ലയെ വധിച്ചതായി ഇസ്രയേല്‍ സൈനിക വക്താവ് കേണല്‍ നദവ് ശോഷാനി സാമൂഹിക മാധ്യമായ എക്‌സില്‍ അറിയിച്ചു

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലെബനനിലെ ഹിസ്ബുല്ല ശക്തികേന്ദ്രങ്ങളില്‍ നടത്തിയ ഇസ്രയേല്‍ ആക്രമണത്തിലാണ് നസ്‌റല്ലെ കൊല്ലപ്പെട്ടത്. തെക്കന്‍ ബെയ്‌റൂട്ടിലെ ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ കഴിഞ്ഞ രാത്രിയില്‍ വ്യാപകമായ ആക്രമണങ്ങളാണ് നടത്തിയത്. നിരവധി കെട്ടിടങ്ങള്‍ നാമാശേഷമാക്കി. ഇനി ലോകത്തെ ഭീതിയിലാക്കാന്‍ ഹസന്‍ നസ്‌റല്ലെയ്ക്ക് കഴിയില്ലെന്ന് ഇസ്രയേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, ഹിസ്ബുല്ല നേതൃത്വം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം മൃഗശാല മാറ്റുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി; 'പകരം മാഡിസണ്‍ സ്‌ക്വയര്‍ മാതൃകയില്‍ ചത്വരം'

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുട്ടി തീ പൊള്ളലേറ്റു മരിച്ചു

9 വിക്കറ്റുകള്‍ '101 റണ്‍സില്‍' നിലം പൊത്തി, ഓസ്‌ട്രേലിയ തവിടുപൊടി!

ശബരിമലയിലെ സ്വര്‍ണക്കിരീടം സുരക്ഷിതം, അരവണ ക്ഷാമം ഉണ്ടാകില്ല: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

'ഇന്ത്യയിൽ ഫുട്ബോൾ സംസ്കാരമില്ല'! ആഞ്ചലോട്ടി