നെതന്യാഹു ഫയല്‍
World

നെതന്യാഹുവിന്റെ വസതി ലക്ഷ്യം, ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണം

ആക്രമണം നടക്കുമ്പോള്‍ നെതന്യാഹുവും ഭാര്യയും സ്ഥലത്തുണ്ടായിരുന്നില്ല

Author : സമകാലിക മലയാളം ഡെസ്ക്

ടെല്‍ അവീവ്: ഹമാസ് തലവന്‍ യഹ്യ സിന്‍വറിന്റെ വധത്തിന് പിന്നാലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതി ലക്ഷ്യംവച്ച് ഡ്രോണ്‍ ആക്രമണം. ലെബനനില്‍ നിന്ന് വിക്ഷേപിച്ച ഡ്രോണാണ് നെതന്യാഹുവിന്റെ വസതിക്ക് സമീപം പൊട്ടിത്തെറിച്ചത്. ആക്രമണം നടക്കുമ്പോള്‍ നെതന്യാഹുവും ഭാര്യയും സ്ഥലത്തുണ്ടായിരുന്നില്ല. നെതന്യാഹു സുരക്ഷിതനാണെന്നും പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു.

മൂന്ന് ഡ്രോണുകളാണ് ലെബനനില്‍ നിന്ന് വിക്ഷേപിച്ചത് ഇതില്‍ രണ്ടെണ്ണം ഇസ്രയേല്‍ വ്യോമസേന തകര്‍ത്തു. ശനിയാഴ്ച രാവിലെയായിരുന്നു ഹിസ്ബുള്ളയുടെ അപ്രതീക്ഷിത ആക്രമണം. മൂന്നാമത്തേതാണ് നെതന്യാഹുവിന്റെ വസതിക്ക് സമീപം കെട്ടിടത്തില്‍ പതിക്കുകയായിരുന്നു. ഡ്രോണ്‍ ആക്രമണത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തെക്കന്‍ ഗാസയിലെ റാഫയില്‍ നടത്തിയ ആക്രമണത്തില്‍ ഹമാസിന്റെ പുതിയ തലവന്‍ യഹ്യ സിന്‍വറിനെ ഇസ്രയേല്‍ വധിച്ചതിന് പിന്നാലെയാണ് നെതന്യാഹുവിനെ ലക്ഷ്യം വിട്ട് ആക്രമണമുണ്ടായത്.

യഹ്യ സിന്‍വറിന്റെ മരണത്തിന് പിന്നാലെ വീര രക്തസാക്ഷിയെന്ന വിശേഷണത്തോടെ ഹമാസ് പ്രസ്താവനയിറക്കിയിരുന്നു. യുദ്ധം തുടരുമെന്നും ഇസ്രയേല്‍ സേന ഗാസയില്‍ നിന്നു പൂര്‍ണമായി പിന്‍വാങ്ങുന്നതുവരെ ബന്ദികളെ വിട്ടയയ്ക്കില്ലെന്നുമാണ് സിന്‍വറിന്റെ ഖത്തറിലെ ഡപ്യൂട്ടി കമാന്‍ഡര്‍ ഖലീല്‍ അല്‍ ഹായ പ്രഖ്യാപിച്ചത്.

ബന്ദികളെ വിട്ടുകിട്ടണമെന്ന ആവശ്യത്തിനു തടസം നിന്നയാളാണ് യഹ്യ സിന്‍വറെന്നും ഹമാസ് ആയുധം താഴെവയ്ക്കുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്താല്‍ നാളെത്തന്നെ യുദ്ധം അവസാനിപ്പിക്കുമെന്നും ഗാസയെ അഭിസംബോധന ചെയ്ത ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും