ഹോളി ആഘോഷം/ഫയല്‍ 
World

'ഇസ്ലാം വിശ്വാസത്തിന് കോട്ടം സംഭവിക്കും'; സര്‍വകലാശാലകളില്‍ ഹോളി ആഘോഷിക്കുന്നത് നിരോധിച്ച് പാകിസ്ഥാന്‍, റിപ്പോര്‍ട്ട്

സര്‍വകലാശാലകളില്‍ ഹോളി ആഘോഷിക്കുന്നത് പാകിസ്ഥാന്‍ നിരോധിച്ചെന്ന് റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: സര്‍വകലാശാലകളില്‍ ഹോളി ആഘോഷിക്കുന്നത് പാകിസ്ഥാന്‍ നിരോധിച്ചെന്ന് റിപ്പോര്‍ട്ട്. 'ഇസ്ലാമിക വിശ്വാസത്തിന് കോട്ടം' സംഭവിക്കാതിരിക്കാനാണ് പാക് ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ തീരുമാനമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്ലാമാബാദ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ ഹോളി ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. 

ഇത്തരം ആഘോഷങ്ങള്‍ ഇസ്ലാമിന്റെ സാംസ്‌കാരികവും ധാര്‍മികവുമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ നിന്ന് യുവാക്കളെ പരിവര്‍ത്തനത്തിന് വിധേയരാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 

രാജ്യത്തിന്റെ സാമൂഹിക-സാംസ്‌കാരിക മൂല്യങ്ങളില്‍ നിന്നുള്ള പൂര്‍ണ്ണമായ പരിവര്‍ത്തനവും ഇസ്ലാമിക സ്വത്വത്തിന്റെ ശോഷണവും വ്യക്തമാക്കുന്ന ഹോളി ആഘോഷിക്കുന്നത് പോലുള്ള സംഭവങ്ങള്‍ ദുഃഖകരമാണെന്ന് ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു. ഹിന്ദു ആഘോഷമായ ഹോളി ആഘോഷം പ്രചരിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്നും നോട്ടീസില്‍ പറയുന്നു. 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT