dubai_city 
World

വെള്ളിമുതല്‍ ഞായര്‍ വരെ അവധി; റംസാന്‍ മാസത്തില്‍ യുഎഇയിലെ തൊഴില്‍ സമയം പ്രഖ്യാപിച്ചു

വെള്ളിയാഴ്ചകള്‍ തൊഴില്‍ ദിനമാകുന്ന ആദ്യ റംസാന്‍ എന്ന പ്രത്യേകതയുമുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്


ദുബൈ: റംസാന്‍ മാസത്തില്‍ യുഎഇയിലെ പൊതുമേഖലയിലെ തൊഴില്‍സമയം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫിസുകള്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് വരെ പ്രവര്‍ത്തിക്കും. വെള്ളിയാഴ്ചകളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 12 വരെയാണ് പ്രവര്‍ത്തനം. വെള്ളി ഉച്ചക്ക് ശേഷവും ശനി, ഞായര്‍ ദിവസങ്ങളില്‍ പൂര്‍ണമായും അവധിയായിരിക്കും.

ഷാര്‍ജയില്‍ വെള്ളി മുതല്‍ ഞായര്‍ വരെ പൂര്‍ണ അവധിയായിരിക്കും. വാരാന്ത്യ അവധി മാറിയ ശേഷം യുഎഇയിലെ ആദ്യ റംസാനാണ് വരുന്നത്. വെള്ളിയാഴ്ചകള്‍ തൊഴില്‍ ദിനമാകുന്ന ആദ്യ റംസാന്‍ എന്ന പ്രത്യേകതയുമുണ്ട്. ഏപ്രില്‍ രണ്ട് മുതല്‍ നോമ്പ് തുടങ്ങുമെന്നാണ് കരുതുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

റെയ്ഡിനെത്തിയ എസ്ഐടി കണ്ടത് വൻ മദ്യശേഖരം, എക്സൈസിനെ വിളിച്ചു വരുത്തി,43 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു; ആന്റോ അ​ഗസ്റ്റിന് കൂടുതൽ കുരുക്ക്

സീറ്റ് ബെൽറ്റ് കർശനമാക്കൽ ക്രമസമാധാന പരിപാലന വിഷയം: നിയമങ്ങളുണ്ട്, നടപ്പാക്കലിലാണ് വീഴ്ച; പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കി സുപ്രീം കോടതി

20 വര്‍ഷമൊന്നും കാത്തുനില്‍ക്കേണ്ട!, എളുപ്പം ഭവന വായ്പ അടച്ചുതീര്‍ക്കാം; ഒരു കോടി രൂപയും സമ്പാദിക്കാം, വേറിട്ട പ്ലാന്‍

മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; 'പ്രിയതമൻ' ഒരുങ്ങുന്നു