സുനിത വില്യംസും സംഘവും ബഹിരാകാശ നിലയത്തില്‍ വീഡിയോ സ്ക്രീന്‍ഷോട്ട്
World

'ബഹിരാകാശത്തിലും ഒളിംപിക്‌സ്': പാരിസിലെ കായിക താരങ്ങള്‍ക്ക് ആശംസകളുമായി സുനിത വില്യംസും സംഘവും-വിഡിയോ

ഒളിംപിക്‌സ് താരങ്ങള്‍ക്ക് ബഹിരാകാശ നിലയത്തിലെ യാത്രികര്‍ ആശംസകളര്‍പ്പിക്കുന്ന വീഡിയോ നാസ ആണ് പുറത്ത് വിട്ടിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജയും നാസയുടെ ബഹിരാകാശ യാത്രികയുമായ സുനിത വില്യംസും സംഘവും എന്ന് തിരിച്ചെത്തുമെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ വീഡിയോ പുറത്തു വിട്ട് നാസ. ഒളിംപിക്‌സ് താരങ്ങള്‍ക്ക് ബഹിരാകാശ നിലയത്തിലെ യാത്രികര്‍ ആശംസകളര്‍പ്പിക്കുന്ന വീഡിയോ നാസ ആണ് പുറത്ത് വിട്ടിരിക്കുന്നത്.

വിഡിയോയില്‍ പ്രതീകാത്മക ദീപശിഖ ഉയര്‍ത്തിപ്പിടിക്കുന്നത് കാണാന്‍ കഴിയും. ഡിസ്‌കസ് ത്രോയും ഭാരോദ്വഹനവും ഉള്‍പ്പെടെയുള്ളവ ചെയ്യുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും. ആശംസ വീഡിയോ നാസയുടെ ഔദ്യോഗിക എക്‌സിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സുനിത വില്യംസ് ഉള്‍പ്പെടെ ഒമ്പത് ബഹിരാകാശ യാത്രികരും ബഹിരാകാശ നിലയത്തിലെ ശാസ്ത്രീയ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് നാസ വ്യക്തമാക്കുന്നു. സുനിത വില്യംസും സഹയാത്രികന്‍ ബുച്ച് വില്‍മോറും 10 ദിവസത്തെ ദൗത്യത്തിനായാണ് ജൂണ്‍ 6ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയത്. സ്റ്റാര്‍ലൈനര്‍ പേടകം തകരാറിലായതിനെത്തുടര്‍ന്ന് ഭൂമിയിലേക്കുള്ള മടക്ക യാത്ര വൈകി. ബഹിരാകാശ നിലയത്തിലെ 9 യാത്രികരും സുരക്ഷിതരാണെന്നാണ് നാസ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. എന്നാല്‍ ഇവര്‍ എന്ന് തിരികെയെത്തുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

കൊല്ലം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് , തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

SCROLL FOR NEXT