അടുക്കളയുടെ ചുമര് തകര്‍ത്ത് ഭക്ഷണമെടുക്കുന്ന കാട്ടാന 
World

മണം പിടിച്ചെത്തി, അര്‍ധരാത്രി വീടിന്റെ ചുമര് തകര്‍ത്തു; അടുക്കളയില്‍ നിന്ന് ഭക്ഷണം 'മോഷ്ടിച്ച്' ആന - വീഡിയോ 

തായ്‌ലന്‍ഡില്‍ ഹുവ ഹിനിലുള്ള ഒരു വീട്ടില്‍ ഞായറാഴ്ച അര്‍ധരാത്രിയാണ് സംഭവം

സമകാലിക മലയാളം ഡെസ്ക്

ബാങ്കോക്ക്: ഭക്ഷണം തേടി കാട്ടാനകള്‍ വനത്തോട് ചേര്‍ന്നുള്ള ജനവാസകേന്ദ്രങ്ങളില്‍ അതിക്രമിച്ച് കയറുന്ന സംഭവങ്ങളുടെ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. സാധാരണയായി കൃഷിയിടങ്ങളാണ് കാട്ടാനകള്‍ ലക്ഷ്യമിടാറ്. ഇപ്പോള്‍ അടുക്കളയില്‍ കയറി ഭക്ഷണം 'മോഷ്ടിക്കുന്ന' ആനയുടെ വീഡിയോയാണ് വൈറലാകുന്നത്.

തായ്‌ലന്‍ഡില്‍ ഹുവ ഹിനിലുള്ള ഒരു വീട്ടില്‍ ഞായറാഴ്ച അര്‍ധരാത്രിയാണ് സംഭവം. ചുമരിടിച്ച് തകര്‍ത്ത് അടുക്കളയില്‍ കയറിയ ആന ചാക്കില്‍ സൂക്ഷിച്ചിരുന്ന അരി കഴിച്ച് മടങ്ങുകയായിരുന്നു. സാമൂഹ മാധ്യമങ്ങളില്‍ ആനയുടെ വീഡിയോ വൈറലാവുകയാണ്.

സ്ഥലത്ത് പതിവായ് എത്തുന്ന ആനയാണ് വീടിന്റെ അടുക്കള ചുമര്‍ തകര്‍ത്തത്. രാത്രി രണ്ട് മണിയോടെ ശബ്ദം കേട്ട് വീടിന്റെ അടുക്കള ഭാഗത്തേക്ക് എത്തിയപ്പോഴാണ് ആനയെ കണ്ടതെന്നാണ് വീട്ടുടമ പറയുന്നത്. ചുമര് പഴയപോലെയാക്കാന്‍ ഒരു ലക്ഷത്തിന് മുകളില്‍ പണം ചെലവാകും. എന്നാല്‍ ആന വീണ്ടും വരുമോ എന്ന ഭീതിയിലാണ് വീട്ടുകാര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി

സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

മുനമ്പത്ത് റവന്യു അവകാശങ്ങള്‍ അനുവദിച്ച ഉത്തരവിന് സ്റ്റേ, കലക്ടറുടെ ഉത്തരവ് കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

SCROLL FOR NEXT