വിഡിയോ ദൃശ്യം 
World

'നാശം, ഈ പേന'; ക്ഷുഭിതനായി ചാള്‍സ് മൂന്നാമന്‍ - വിഡിയോ

പേന ലീക്കായതോടെ ഇരിപ്പിടത്തില്‍നിന്ന് ക്ഷുഭിതനായി എഴുന്നേറ്റ് പോകുന്ന ചാള്‍സ് ആണ് ദൃശ്യത്തില്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: പേനയിലെ മഷി ലീക്കായപ്പോള്‍ ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവ് അതൃപ്തിയോടെ പ്രതികരിക്കുന്ന വിഡിയോ വൈറല്‍. വടക്കന്‍ അയര്‍ലന്‍ഡിലെ ഔദ്യോഗിക വസതിയായ ഹില്‍സ്ബറോ കാസിലിലെ സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പിടുന്നതിനിടെയാണ് പേനയിലെ മഷി പടര്‍ന്നത്. പേന ലീക്കായതോടെ ഇരിപ്പിടത്തില്‍നിന്ന് ക്ഷുഭിതനായി എഴുന്നേറ്റ് പോകുന്ന ചാള്‍സ് ആണ് ദൃശ്യത്തില്‍. 

'ഓ ദൈവമേ, ഞാന്‍ ഈ പേനയെ വെറുക്കുന്നു' എന്ന് പറഞ്ഞ് ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ ചാള്‍സ് ഭാര്യ കാമിലയ്ക്ക് പേന കൈമാറുകയായിരുന്നു. കൈയിലാകെ പരന്ന മഷി തുടച്ചുകളയുന്നതും 'ഇതൊന്നും സഹിക്കാനാകില്ലെന്നു ചാള്‍സ് പിറുപിറുക്കുന്നതും വിഡിയോയില്‍ ഉണ്ട്. 

രാജാവായുള്ള പ്രവേശന വിളംബരം ഒപ്പിടുന്നതിന് തൊട്ടുമുമ്പ് തന്റെ മേശ വൃത്തിഹീനമായി കണ്ടപ്പോള്‍ ചാനള്‍സ് അനിഷ്ടം പ്രകടപ്പിക്കുന്ന വിഡിയോ നേരത്തെ പ്രചരിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കാപട്യമേ നിന്റെ പേരോ പിണറായി വിജയന്‍; എല്ലാം തട്ടിക്കൂട്ട് സര്‍വേകള്‍, ഒപ്പത്തിനൊപ്പമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം'

'ശൈലജ ടീച്ചർ നമ്മളെക്കുറിച്ച് അഞ്ച് വർഷം ചിന്തിച്ചതു കൊണ്ടാണ് പലരുമിപ്പോഴും ശ്വാസം എടുക്കുന്നതും, എഴുന്നേറ്റ് നിൽക്കുന്നതും'; കുക്കു പരമേശ്വരൻ

അടിമുടി ഗുണങ്ങള്‍, ഈ 'വാഴ' ഒരു സംഭവമാണ്!

കശ്മീർ മുതൽ കന്യാകുമാരി വരെ: ഇന്ത്യയുടെ ചർമ്മരഹസ്യങ്ങൾ

മറക്കില്ല നിന്റെ അണ്ണാ എന്ന വിളി, അതാകും അവസാന കൂടിക്കാഴ്ചയെന്ന് അറിഞ്ഞില്ല...; നെഞ്ച് നീറി ശശാങ്കന്‍ മയ്യനാട്

SCROLL FOR NEXT