ലൈല ഇന്‍സ്റ്റഗ്രാം
World

'വരുമാനം വേണം, കുടുംബത്തോടൊപ്പം ചെലവിടാന്‍ സമയവും വേണം'; ബാങ്കിങ് ജോലി വിട്ട് പോണ്‍ താരമായി യുവതി

ഈ മാറ്റത്തില്‍ തനിക്ക് സന്തോഷം മാത്രമേയുള്ളൂവെന്നും നിലവിലെ ഇന്‍ഡസ്ട്രി വെല്ലുവിളി നിറഞ്ഞതാണെന്നും ലൈല പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടണ്‍: കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യേണ്ടി വരുന്നതുകൊണ്ട് ജീവിതത്തില്‍ ബുദ്ധിമുട്ടുന്ന നിരവധിപ്പേരുണ്ട്. ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി ബാങ്കിങ് ജോലി വിട്ട് പോണ്‍ താരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് മോഡലു കൂടിയായ ലൈല കെല്ലി. ഏഴ് വര്‍ഷത്തെ ബാങ്കിങ് ജോലി ഉപേക്ഷിച്ചാണ് 34 കാരിയായ ലൈല പോണ്‍ ഇന്‍ഡസ്ട്രിയിലേയ്ക്ക് എത്തുന്നത്.ഈ മാറ്റത്തില്‍ തനിക്ക് സന്തോഷം മാത്രമേയുള്ളൂവെന്നും നിലവിലെ ഇന്‍ഡസ്ട്രി വെല്ലുവിളി നിറഞ്ഞതാണെന്നും ലൈല പറയുന്നു.

ലൈലയ്ക്ക് ആറക്ക ശമ്പമുണ്ടായിരുന്നിട്ടും ഏഴ് വര്‍ഷത്തെ കോര്‍പറേറ്റ് ജോലി ഉപേക്ഷിച്ച് മോഡലിങ് രംഗത്തേക്കെത്തുകയായിരുന്നു . ഇനിയും തന്നെ ഒരു കോര്‍പറേറ്റ് രംഗത്ത് ചങ്ങലയ്ക്കിടാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് കെല്ലി പറയുന്നത്.

''എനിക്ക് തൊഴിലിലും ജീവിതത്തിലും ഒരു സന്തുലിതാവസ്ഥ വേണം, എന്റെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയവും വരുമാനവും വര്‍ധിപ്പിക്കാന്‍ സ്വാതന്ത്ര്യം വേണം. ബാങ്കിങ് മേഖലയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ എപ്പോഴെങ്കിലും ഒരു വീട് സ്വന്തമാക്കുവാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ല. ന്യൂസിലാന്റിലെ ജീവിതച്ചെലവ് വളരെ ഉയര്‍ന്നതാണ്. എന്നാല്‍ നിലവില്‍ ചെയ്യുന്ന ജോലി മൂലവും ചില പ്രതിസന്ധികള്‍ താന്‍ നേരിടുന്നുണ്ട് '', കെല്ലി പറഞ്ഞു.

നിലവില്‍ ഒരു കോടിക്ക് മുകളിലാണ് ഇവരുടെ വാര്‍ഷിക വരുമാനം. എന്നാല്‍ ചെയ്യുന്ന തൊഴില്‍ ഇതായതുകൊണ്ട് ബാങ്ക് തന്റെ ഭവന വായ്പ പോലും നിഷേധിച്ച അനുഭവം ഉണ്ടായിട്ടുണ്ടെന്നും ലൈല പറയുന്നു.'' എനിക്ക് ശരിക്കും ദേഷ്യം വന്നു. തമ്മില്‍ ഒന്നു സംസാരിക്കാന്‍ പോലും അവര്‍ സമ്മതിച്ചില്ല'', കെല്ലി പോണ്‍ വ്യവസായ രംഗത്തേയ്ക്ക് വന്നതിനെക്കുറിച്ചുള്ള ദുരനുഭവം തുറന്നു പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ; വീണ ഇഡിക്ക് മുന്നില്‍ സമ്മതിച്ചു എന്നത് പച്ചക്കള്ളമെന്ന് മുഹമ്മദ് റിയാസ്

സ്വര്‍ണവിലയില്‍ വര്‍ധന; പവന് ഒറ്റയടിക്ക് 880 രൂപ കൂടി

ദുബൈ ഡ്യൂട്ടി ഫ്രീയില്‍ മലയാളിക്ക് ബംപര്‍; തേടിയെത്തിയത് ഒമ്പത് കോടിയുടെ ഭാഗ്യം!

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; നാളെ പണിമുടക്ക്; മൂന്ന് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും

'5 ​ഗോൾ' അത് ബാഴ്സലോണയ്ക്ക് നിർബന്ധാ! ജയിച്ചു കയറി ആഴ്സണൽ, ലിവർപൂൾ