
എംപുരാൻ വരാൻ ഇനി വെറും ഒൻപത് ദിവസം കൂടിയേ ബാക്കിയുള്ളൂ. പൃഥ്വിരാജ് ചിത്രത്തിൽ എന്തൊക്കെയായിരിക്കും ഒരുക്കിയിരിക്കുന്നത് എന്ന് കാണാനുള്ള ആകാംക്ഷയിലും ആവേശത്തിലുമാണ് സിനിമാ പ്രേക്ഷകർ. ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും പൃഥ്വിരാജ് ഒന്നൊന്നായി പങ്കുവച്ചു കൊണ്ടിരിക്കുകയാണിപ്പോൾ. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ ആദ്യം കണ്ട വ്യക്തി ആരാണെന്ന് പറയുകയാണ് പൃഥ്വിരാജ്. മറ്റാരുമല്ല സൂപ്പർ സ്റ്റാർ രജനികാന്ത് ആണത്.
ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് രജനികാന്തിനൊപ്പം നിൽക്കുന്ന ചിത്രം സഹിതം പൃഥ്വിരാജ് കുറിപ്പ് പങ്കുവെച്ചത്. 'എംപുരാന്റെ ട്രെയ്‌ലർ കണ്ട ആദ്യ വ്യക്തി... ട്രെയ്‌ലർ കണ്ട ശേഷം താങ്കൾ എന്നോട് പറഞ്ഞ കാര്യങ്ങൾ ഞാൻ എന്നും ഓർത്തുവെയ്ക്കും. ഇത് എനിക്ക് വളരെ വലിയ കാര്യമാണ്. എന്നും താങ്കളുടെ ആരാധകൻ'... പൃഥ്വിരാജ് കുറിച്ചു.
രജനികാന്ത് പൃഥ്വിരാജിനെ ചേർത്തുപിടിച്ചു നിൽക്കുന്ന ഫോട്ടോയും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. 2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എംപുരാൻ എത്തുന്നത്. ഖുറേഷി അബ്രാം/സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിൻ, ബൈജു, സായ്കുമാർ,
ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ അയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്‌സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക