പാകിസ്ഥാൻ തെരഹീക് പാർട്ടിയുടെ ആഹ്ലാദം എഎൻഐ
World

ഇമ്രാന്റെ പിടിഐക്ക് 5 സീറ്റ്, മുസ്ലിം ലീഗിന് 4; പാകിസ്ഥാനിൽ വോട്ടെണ്ണൽ

വിജയം അവകാശപ്പെട്ട് പാകിസ്ഥാൻ തെഹരീക് പാർട്ടി

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ ഫലം പ്രഖ്യാപിച്ച 12 സീറ്റുകളില്‍ അഞ്ചെണ്ണം മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫ് പാര്‍ട്ടി കരസ്ഥമാക്കി. നാലു സീറ്റുകളാണ് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാകിസ്ഥാന്‍ മുസ്ലിം ലീഗിന് ലഭിച്ചത്.

മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ നയിക്കുന്ന പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് മൂന്നു സീറ്റും ലഭിച്ചു. 123 സീറ്റുകളില്‍ നവാസ് ഷെരീഫിന്റെ പാര്‍ട്ടി മുന്നേറ്റം തുടരുന്നതായാണ് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് നിരോധനം ഫലം പുറത്ത് അറിയുന്നതിന് കാലതാമസം വരുത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

പാകിസ്ഥാനിലെ 336 അംഗ ദേശീയ അസംബ്ലിയിലേക്ക് ഇന്നലെയാണ് പൊതു തെരഞ്ഞെടുപ്പ് നടന്നത്. 266 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ശേഷിക്കുന്ന 70 സീറ്റുകളില്‍ 60 എണ്ണം വനിതകള്‍ക്കും 10 എണ്ണം മുസ്ലിം ഇതര സമുദായങ്ങള്‍ക്കുമായി സംവരണം ചെയ്യപ്പെട്ടിട്ടുള്ളതാണ്. ദേശീയ അസംബ്ലിയിലെ അംഗബലം അനുസരിച്ച് പാര്‍ട്ടികള്‍ ഈ ഒഴിവുകളിലേക്ക് നാമനിര്‍ദേശം ചെയ്യും. പാര്‍ലമെന്റില്‍ കേവലഭൂരിപക്ഷത്തിന് 133 സീറ്റുകള്‍ നേടേണ്ടതുണ്ട്.

336 പാര്‍ലമെന്റ് സീറ്റിലേക്കും പ്രവിശ്യാ അസംബ്ലികളിലെ 749 സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ ഒരു ബ്ലോക്കായി മത്സരിക്കുന്നതില്‍ നിന്ന് തെഹ്രീക്-ഇ-ഇന്‍സാഫ് പാര്‍ട്ടിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു. തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് തെഹ്രീക്-ഇ-ഇന്‍സാഫ് പാര്‍ട്ടി പിന്തുണ നല്‍കുകയായിരുന്നു. അഴിമതിക്കേസിൽ ഇമ്രാൻ ഖാൻ നിലവിൽ ജയിലിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

SCROLL FOR NEXT