നൊരീന്‍ നിയാസി, നരേന്ദ്ര മോദി 
World

'2025ലെ സംഘര്‍ഷം പാക് സൈന്യവും മോദിയും തമ്മിലുള്ള ഒത്തുകളി'; ഇമ്രാന്‍ ഖാന്റെ സഹോദരിക്ക് സമന്‍സ്

പാകിസ്ഥാന്‍ ഇസ്രായേലിനെ രാജ്യമായി അംഗീകരിക്കാന്‍ നീക്കം നടത്തുന്നതുകൊണ്ടാണ് ഇന്ത്യ വലിയ തോതിലുള്ള തിരിച്ചടിയില്‍ നിന്ന് പിന്മാറിയതെന്നും നൊരീന്‍ നിയാസി അവകാശപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ഇസ്ലാമാബാദ്: സര്‍ക്കാര്‍ സ്ഥാപനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വ്യാജവും വിദ്വേഷജനകവുമായ പരാമര്‍ശങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സഹോദരി നൊരീന്‍ നിയാസിക്ക് സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി സമന്‍സ് അയച്ചു. ഇസ്ലാമാബാദിലെ ഓഫീസിലെത്തി മൊഴി നല്‍കാനാണ് ഏജന്‍സി ആവശ്യപ്പെട്ടിരിക്കുന്നത്.

2025 മെയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന സൈനിക സംഘര്‍ഷം പാകിസ്ഥാന്‍ സൈനിക നേതൃത്വവും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് ഒരു അഭിമുഖത്തില്‍ നൊരീന്‍ നിയാസി ആരോപിച്ചിരുന്നു. സൈന്യത്തിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാനാണ് ഈ സൈനിക നടപടികള്‍ ആസൂത്രണം ചെയ്തതെന്നും അവര്‍ അവകാശപ്പെട്ടു. ഈ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് ഏജന്‍സിയുടെ നടപടി.

നിയാസിക്ക് നല്‍കിയ നോട്ടീസില്‍, ഭരണഘടനാ സ്ഥാപനങ്ങളെ അപകീര്‍ത്തിപ്പെടുത്താനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഏജന്‍സി വ്യക്തമാക്കുന്നു. നേരിട്ട് ഹാജരായി വിശദീകരണം നല്‍കിയില്ലെങ്കില്‍, പ്രതിരോധിക്കാന്‍ ഒന്നുമില്ലെന്ന നിഗമനത്തിലെത്തുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുള്ളതായി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.

2025ല്‍ കശ്മീരിലെ പഹല്‍ഗാമിലുള്ള ബൈസരന്‍ താഴ്വരയില്‍, 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നാല് ദിവസം നീണ്ട സൈനിക സംഘര്‍ഷമുണ്ടായിരുന്നു. ഈ സംഘര്‍ഷത്തില്‍ പാക് സൈന്യം നല്‍കിയ മറുപടിയെ നിയാസി നിസ്സാരവത്കരിക്കുകയും, ഇസ്രായേലിനെ രാജ്യമായി അംഗീകരിക്കാന്‍ പാകിസ്ഥാന്‍ നീക്കം നടത്തുന്നതുകൊണ്ടാണ് ഇന്ത്യ വലിയ തോതിലുള്ള തിരിച്ചടിയില്‍ നിന്ന് പിന്മാറിയതെന്നും അവകാശപ്പെട്ടു. ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള അബ്രഹാം ഉടമ്പടിയില്‍ പാകിസ്താനെ പങ്കാളിയാക്കാന്‍ വേണ്ടിയാണ് സൈനിക നടപടികള്‍ നടത്തിയതെന്നും അവര്‍ ആരോപിച്ചു.

നൊരീന്‍ നിയാസിയുടെ പ്രസ്താവനയ്‌ക്കെതിരെ പഞ്ചാബ് പ്രവിശ്യയിലെ മന്ത്രിയും പാകിസ്ഥാന്‍ മുസ്ലിം ലീഗ് -നവാസ് നേതാവുമായ അസ്മ ബൊഖാരി രംഗത്തെത്തി. 'നൊരീന്‍ നിയാസിയുടെ പ്രസ്താവന അവരുടെ സഹോദരന്‍ ഇമ്രാന്‍ ഖാന്റെ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. പാകിസ്ഥാന്റെ നേട്ടങ്ങളില്‍ ഇമ്രാന്റെ കുടുംബത്തിന് എന്നും അസ്വസ്ഥതയുണ്ടായിരുന്നു. രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായ ഇത്തരം പരാമര്‍ശങ്ങള്‍ തികച്ചും നിര്‍ഭാഗ്യകരമാണ്' -അസ്മ ബൊഖാരി പറഞ്ഞു. നരേന്ദ്ര മോദിയെ പിന്തുണച്ചുകൊണ്ടുള്ള പരാമര്‍ശങ്ങളെയും മന്ത്രി വിമര്‍ശിച്ചു.

Imran Khan’s sister summoned over remarks on 2025 India-Pakistan conflict, support for Modi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായിയേക്കാള്‍ ശക്ത ഭാര്യയാണ്; അമേരിക്കയിലും യുഎഇയിലും ബിസിനസുണ്ട്'

'ശസ്ത്രക്രിയാ മേശയിൽ രക്തം വാർന്ന് കിടന്നത് താങ്കളുടെ കുട്ടിയായിരുന്നെങ്കിൽ ഇത് പറയുമായിരുന്നോ?': ആരോഗ്യ മന്ത്രിയോട് ശോഭ സുരേന്ദ്രൻ

റിസര്‍വ് ബാങ്കിന്റെ പ്രത്യേക ഇളവുകള്‍ നേട്ടമാക്കി; നാട്ടിലേക്ക് കൂടുതല്‍ പണം അയച്ച് പ്രവാസികള്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 529 lottery result

'ഝാന്‍സി റാണി ചമയാതെ'; ഫണ്ട് തിരിമറി ആരോപണമാണ് നിങ്ങള്‍ക്കെതിരെയുള്ളത്; ശ്വേതയോട് ഉഷ ഹസീന