ജെ ഡി വാന്‍സ്  File
World

'അത് ഞങ്ങളുടെ വിഷയമല്ല', ഇന്ത്യ - പാക് സംഘര്‍ഷത്തില്‍ ഇടപെടാനില്ലെന്ന് അമേരിക്ക

ഒരു ആണവ സംഘര്‍ഷത്തിലേക്ക് ഇപ്പോഴത്തെ സാഹചര്യം മാറില്ലെന്നാണ് പ്രതീക്ഷയെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ ഇടപെടാനില്ലെന്ന് അമേരിക്ക. ഇന്ത്യ - പാക് സംഘര്‍ഷം 'അടിസ്ഥാനപരമായി ഞങ്ങളുടെ കാര്യമല്ല' എന്നാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് നടത്തിയ പ്രതികരണം. ടിവി ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് യുഎസ് വൈസ് പ്രസിഡന്റ് നിലപാട് വ്യക്തമാക്കുന്നത്.

രണ്ട് ആണവ ശക്തികള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ തീര്‍ച്ചയായും ആശങ്കയുണ്ട്. ഇന്ത്യയെയും പാകിസ്ഥാനെയും നിയന്ത്രിക്കാന്‍ യുഎസിന് കഴിയില്ല. എന്നാല്‍ ആണവായുധങ്ങളുള്ള രണ്ട് അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറയുന്നു. അതേസമയം, സംഘര്‍ഷങ്ങള്‍ സാധ്യമാകും വേഗത്തില്‍ അവസാനിപ്പിക്കാന്‍ കഴിയണമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരുടെ നിലപാടെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു.

'സംഘര്‍ഷം മയപ്പെടുത്താന്‍ ഇടപെടുക എന്നത് മാത്രമാണ് അമേരിക്കയ്ക്ക് ചെയ്യാന്‍ കഴിയുക. എന്നാല്‍ അടിസ്ഥാനപരമായി ഈ വിഷയം അമേരിക്കയുടെ നിയന്ത്രത്തിലുള്ളതല്ല. ഒരു സംഘര്‍ഷത്തില്‍ ഇടപെടാന്‍ ശ്രമിക്കില്ല' വാന്‍സ് വ്യക്തമാക്കുന്നു. ഇന്ത്യയോടും പാകിസ്ഥാനും ആയുധം താഴെവയ്ക്കാന്‍ പറയാന്‍ അമേരിക്കയ്ക്ക് ആകില്ല. അതിനാല്‍ നയതന്ത്ര മാര്‍ഗങ്ങളിലൂടെ ഇതിനുള്ള ശ്രമങ്ങള്‍ നടത്തും. ഇന്ത്യ പാക് സംഘര്‍ഷം വലിയ യുദ്ധത്തിലേക്ക് നീങ്ങില്ലെന്നാണ് പ്രതീക്ഷ. ഒരു ആണവ സംഘര്‍ഷത്തിലേക്ക് ഇപ്പോഴത്തെ സാഹചര്യം മാറില്ലെന്നാണ് ഞങ്ങളുടെ പ്രതീക്ഷ എന്നും ജെ ഡി വാന്‍സ് വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

SCROLL FOR NEXT