Islamabad Blast AP
World

'ഭ്രാന്തവും അടിസ്ഥാന രഹിതവും...', സത്യമെന്തെന്ന് ലോകത്തിന് അറിയാം; ഇസ്ലാമാബാദ് സ്‌ഫോടനത്തില്‍ പാക് പ്രധാനമന്ത്രിയെ തള്ളി ഇന്ത്യ

ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധിയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ പാകിസ്ഥാന്‍ നേതൃത്വം നടത്തുന്ന കള്ളപ്രചാരണമെന്ന് ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇസ്ലാമാബാദില്‍ കോടതി വളപ്പിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ ഇന്ത്യയാണെന്ന പാകിസ്ഥാന്റെ ആരോപണം വിദേശകാര്യമന്ത്രാലയം നിഷേധിച്ചു. ആരോപണം അടിസ്ഥാന രഹിതമാണ്. ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധിയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ പാകിസ്ഥാന്‍ നേതൃത്വം നടത്തുന്ന കള്ളപ്രചാരണമാണ്. ഇത്തരം കുപ്രചാരണങ്ങളെ ഇന്ത്യ തള്ളിക്കളയുന്നതായി വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

'പാകിസ്ഥാന്‍ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ഇന്ത്യ തള്ളിക്കളയുന്നു. സൈനിക പ്രേരിതമായി രാജ്യത്ത് നടക്കുന്ന ഭരണഘടനാ അട്ടിമറിയില്‍ നിന്നും പൊതുജന ശ്രദ്ധ തിരിക്കുന്നതിന് ഇന്ത്യയ്‌ക്കെതിരെ തെറ്റായ കഥകള്‍ മെനയുന്നത് പാകിസ്ഥാന്റെ പ്രവചനാതീതമായ തന്ത്രമാണ്. യാഥാര്‍ത്ഥ്യമെന്താണെന്ന് അന്താരാഷ്ട്ര സമൂഹത്തിന് നന്നായി അറിയാം. പാകിസ്ഥാന്റെ കുതന്ത്രങ്ങള്‍ കൊണ്ട് ലോകരാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കാനാകില്ല. രണ്‍ധീര്‍ ജസ്വാള്‍ അഭിപ്രായപ്പെട്ടു.

പാകിസ്ഥാനിലെ കോടതി വളപ്പിലുണ്ടായ സ്‌ഫോടനത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ആരോപിച്ചിരുന്നു. രാജ്യത്തെ അസ്ഥിരപ്പെടുത്തുക ലക്ഷ്യമിട്ട് ഇന്ത്യന്‍ സ്‌പോണ്‍സേര്‍ഡ് ഭീകരസംഘങ്ങളാണ് ആക്രമണം നടത്തിയതെന്നായിരുന്നു ഷഹബാസ് ഷെരീഫ് ആരോപിച്ചത്. ഇസ്ലാമാബാദ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം തെഹ്രീക് ഇ താബിലാന്‍ പാകിസ്ഥാന്‍ ഏറ്റെടുത്തിട്ടുണ്ട്.

India's Ministry of External Affairs has denied Pakistan's accusation that India was behind the blast in Islamabad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദീപാവലിക്ക് സ്‌ഫോടനം പ്ലാൻ ചെയ്തെങ്കിലും നടന്നില്ല, റിപ്പബ്ലിക് ദിനത്തില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ടു; അറസ്റ്റിലായ ഡോക്ടറുടെ മൊഴി

ഭിന്നശേഷിക്കാരിയായ മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊന്നു; അമ്മ ആത്മഹത്യ ചെയ്തു

പാൻക്രിയാസ് അപകടത്തിലാണോ? ഈ ലക്ഷണങ്ങൾ പറഞ്ഞ് തരും

ഡിസൈനിങ് ഇഷ്ടമാണോ? ലക്ഷങ്ങൾ ശമ്പളം വാങ്ങാം; നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ അഡ്മിഷന് ഇപ്പോള്‍ അപേക്ഷിക്കാം

'ജനിച്ചതും ജീവിക്കുന്നതും ഇവിടെ, സ്ഥാനാര്‍ഥിയായപ്പോള്‍ പ്രശ്നം, മാനസികമായി തളര്‍ത്താന്‍ ശ്രമം'

SCROLL FOR NEXT