ഗീത ഗോപിനാഥ് X
World

ഗീത ഗോപിനാഥ് ഐഎംഎഫ് വിടുന്നു, വീണ്ടും അധ്യാപനത്തിലേക്ക്

അന്തര്‍ദേശീയ നാണയനിധിയില്‍ ഏഴ് വര്‍ഷത്തെ സേവനത്തിന് ശേഷം പടിയിറങ്ങുന്നതായും അക്കാദമിക് തലങ്ങളിലേക്ക് മടങ്ങുന്നതായും ഗീത ഗോപിനാഥ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: അന്തര്‍ദേശീയ നാണയനിധിയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ പദവിയില്‍ നിന്ന് മലയാളിയായ ഗീത ഗോപിനാഥ് പടിയിറങ്ങുന്നു. സെപ്റ്റംബര്‍ 1 ന് ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ ഇക്കണോമിക്‌സ് പ്രൊഫസറായി ഗീത തിരികെ ജോലിയില്‍ പ്രവേശിക്കും.

അന്തര്‍ദേശീയ നാണയനിധിയില്‍ ഏഴ് വര്‍ഷത്തെ സേവനത്തിന് ശേഷം പടിയിറങ്ങുന്നതായും അക്കാദമിക് തലങ്ങളിലേക്ക് മടങ്ങുന്നതായും ഗീത ഗോപിനാഥ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു. ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിയേവയ്ക്കും തന്നെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞയായി നിയമിച്ച ഐഎംഎഫ് മുന്‍ മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ഡിനും ഗീതാ ഗോപിനാഥ് നന്ദി അറിയിച്ചു. അന്തര്‍ദേശീയ നാണയനിധിയുടെ ഏറ്റവും ഉയര്‍ന്ന പദവിയിലെത്തിയ ഇന്ത്യക്കാരിയും വനിതയും മലയാളിയും എന്ന നേട്ടത്തോടെയാണ് ഗീതയുടെ പടിയിറക്കം.

2019 ലാണ് ഗീത ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്‌ററ് പദവിയിലെത്തുന്നത്. തുടര്‍ന്ന് 2022ല്‍ ഡെപ്യൂട്ടി മാനേജിങ് ഡയകറക്ടറായി. ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്നു ഗീത ഗോപിനാഥ് എന്ന പ്രത്യേകതയുമുണ്ട്. കണ്ണൂര്‍ സ്വദേശികളുടെ മകളായി കൊല്‍ക്കത്തയിലാണ് ഗീത ഗോപിനാഥ് ജനിച്ചത്.

Indian-American economist Gita Gopinath to leave IMF to rejoin Harvard University faculty .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT