drug bust x
World

കാനഡയില്‍ 300 കോടി രൂപയുടെ ലഹരി മരുന്ന് കടത്ത്; പിടിയിലായവരില്‍ ഇന്ത്യക്കാരും

കാനഡയിലെ പീല്‍ റീജനല്‍ പൊലീസ് പിടികൂടിയത്. യുഎസില്‍ നിന്ന് ഗ്രേറ്റര്‍ ടൊറന്റോയിലേക്ക് കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ച ഒന്‍പത് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

ടൊറന്റോ: കാനഡയിലെ ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയില്‍(drug bust) പിടിയിലായവരില്‍ ഇന്ത്യന്‍ വംശജരും. 50 ദശലക്ഷം കനേഡിയന്‍ ഡോളര്‍ (ഏകദേശം 299.3 കോടി രൂപ) വിലമതിക്കുന്ന 479 കിലോഗ്രാം കൊക്കെയ്‌നാണ് കാനഡയിലെ പീല്‍ റീജനല്‍ പൊലീസ് പിടികൂടിയത്. യുഎസില്‍ നിന്ന് ഗ്രേറ്റര്‍ ടൊറന്റോയിലേക്ക് കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ച ഒന്‍പത് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ട്രക്ക് ഡ്രൈവര്‍മാര്‍ മിഷിഗനിലെ യുഎസ് അതിര്‍ത്തി കടന്നാണ് കാനഡയിലേക്ക് കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ചത്. ഡിപ്പാര്‍ട്ട്മെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിതെന്ന് പൊലീസ് പറഞ്ഞു.

അറസ്റ്റിലായ പ്രതികള്‍ക്കെതിരെ ലഹരിമരുന്ന്, വെടിമരുന്ന് കുറ്റങ്ങളുമായി ബന്ധപ്പെട്ട് 35 ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി. അര്‍വിന്ദര്‍ പവാര്‍ (29), മന്‍പ്രീത് സിങ് (44), ഗുര്‍തേജ് സിങ് (36), കരഞ്ജിത് സിങ് (36), സര്‍താജ് സിങ് (27), ശിവ് ഓങ്കാര്‍ സിങ് (31), സജ്ഗിത് യോഗേന്ദ്രരാജ (31), ടോമി ഹ്യൂന്‍ (27), ഫിലിപ്പ് ടെപ് (39) എന്നിവരാണ് പിടിയിലായത്. വ്യത്യസ്ത പരിശോധനകളിലാണ് ഇത്രയും വലിയ ലഹരിവേട്ട നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.

ശുഭാംശു ശുക്ലയുടെ യാത്ര ഇനിയും വൈകും; ആക്സിയം ദൗത്യം മാറ്റിവെച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത