Indian-origin Zohran Mamdani wins New York mayoral race file
World

സംവിധായക മീരാ നായരുടെ മകന്‍ ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ഥി; ഡെമോക്രാറ്റ് പ്രൈമറിയില്‍ വിജയം

മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോയെയാണു പരാജയപ്പെടുത്തിയാണ് 33 കാരനായ സൊഹ്റാന്‍ മംദാനി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്.

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇന്ത്യന്‍ വംശജനും. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജനും സോഷ്യലിസ്റ്റുമായ സൊഹ്റാന്‍ മംദാനി വിജയം നേടി. മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോയെയാണു പരാജയപ്പെടുത്തിയാണ് 33 കാരനായ സൊഹ്റാന്‍ മംദാനി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്.

ഡെമോക്രാറ്റിക് മേയര്‍ പ്രൈമറിയില്‍ 90 ശതമാനം ബാലറ്റുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ 43 ശതമാനം വോട്ട് സൊഹ്‌റാൻ മംദാനിക്ക് ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്‍ഡ്രൂ കുമോയാണ് വിജയം സംബന്ധിച്ച സൂചനകള്‍ നല്‍കിയത്.

ഇന്ത്യന്‍ വംശജനായ എഴുത്തുകാരന്‍ മഹമൂദ് മംദാനിയുടെയും പ്രസിദ്ധയായ ചലച്ചിത്രസംവിധായിക മീരാ നായരുടെയും മകനാണ് സൊഹ്റാന്‍ മംദാനി. ഉഗാണ്ടയില്‍ ജനിച്ച സൊഹ്റാന്‍ മംദാനി, ഏഴാം വയസ്സിലാണ് ന്യൂയോര്‍ക്കിലേക്ക് എത്തുന്നത്. ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ സൊഹ്റാന്‍ മംദാനി വിജയിച്ചാല്‍ അത് മറ്റൊരു ചരിത്രകൂടിയാകും. ന്യൂയോര്‍ക്ക് മേയര്‍ ആകുന്ന ആദ്യ മുസ്ലിം, ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ എന്നീ വിശേഷങ്ങളും അദ്ദേഹത്തിന് സ്വന്തമാകും.

നിലപാടുകള്‍ കൊണ്ടും പ്രചാരണ രീതിയിലെ വ്യത്യസ്തകൊണ്ടും നേരത്തെ തന്നെ സൊഹ്റാന്‍ മംദാനി ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പലസ്തീന്‍ അനുകൂല പ്രസംഗങ്ങള്‍ ആയിരുന്നു ഇതില്‍ പ്രധാനം. ബോളിവുഡ് സിനിമകളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ വിഡിയോകളായിരുന്നു മറ്റൊന്ന്.

Indian-Origin Zohran Mamdani Wins Democratic Race For New York Mayor Polls.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്ഥലവും സമയവും തീരുമാനിച്ചോളൂ, പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും'; മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് വിഡി സതീശൻ

വാട്‌സ്ആപ്പ്, ടെലിഗ്രാം ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയ സിം-ബൈന്‍ഡിങ്; സമയപരിധി നീട്ടിയേക്കും

115 കോടി ബജറ്റിട്ട സിനിമ തീര്‍ന്നത് 170 കോടിയ്ക്ക്; എട്ട് നിലയില്‍ പൊട്ടി; മുരുഗദോസിനെതിരെ നിര്‍മാതാവ്!

നിങ്ങൾ ശ്വാസമെടുക്കുന്നത് ശരിയായ രീതിയിലാണോ? ദീർഘനേരമുള്ള ഇരിപ്പ് 'ആ താളം' തെറ്റിക്കും, ഉത്കണ്ഠാ സാധ്യത വർധിപ്പിക്കും

എണ്ണവില എങ്ങോട്ട്?; 115 ഡോളര്‍ കടന്ന് കുതിപ്പ്, കാരണമിത്

SCROLL FOR NEXT