പ്രതീകാത്മക ചിത്രം 
World

യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി പെട്രോള്‍ പമ്പില്‍ വെടിയേറ്റു മരിച്ചു

ഇന്ത്യയില്‍ ബിബിഎ പൂര്‍ത്തിയാക്കിയ ശേഷം എംബിഎ പഠനത്തിനായാണ് യുഎസില്‍ എത്തിയത്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയിലെ ഖമ്മം ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ഥി യുഎസിലെ പെട്രോള്‍ പമ്പില്‍ വെടിയേറ്റു മരിച്ചു.എംബിഎ വിദ്യാര്‍ഥിയായ സായ് തേജ (22) ആണ് ഷിക്കാഗോയിലെ പെട്രോള്‍ പമ്പില്‍ വെടിയേറ്റു മരിച്ചത്. ഇന്ത്യയില്‍ ബിബിഎ പൂര്‍ത്തിയാക്കിയ ശേഷം എംബിഎ പഠനത്തിനായാണ് യുഎസില്‍ എത്തിയത്.

മറ്റൊരു ജോലി ആവശ്യത്തിനുവേണ്ടി പുറത്തുപോയ സുഹൃത്തിനെ സഹായിക്കാനായി അധികജോലി ചെയ്യുന്ന നേരത്താണു പമ്പിലെത്തിയ അക്രമികള്‍ വെടിയുതിര്‍ത്തത്. പഠനത്തിനായി ഷിക്കാഗോയിലെത്തിയ സായ് തേജ പാര്‍ട്ട് ടൈമായി ജോലി ചെയ്യുകയായിരുന്നു.

മൂന്ന് മാസം മുമ്പ് സായ് ഇന്ത്യയില്‍ വന്ന് മടങ്ങിയിരുന്നു. വിദ്യാര്‍ഥിയുടെ മരണത്തില്‍ ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ കടുത്ത നടപടി ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അനുശോചിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളത്തിനാവശ്യം കെസി വേണുഗോപാലിന്റെ നേതൃത്വം'; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരസ്യ പിന്തുണയുമായി കെ സുധാകരന്‍

ലഖ്‌നൗവിനെ വീഴ്ത്തി; കോഹ്‌ലി ടോപ് സ്‌കോറര്‍, ബംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം

തിരുവമ്പാടി വിഭാഗത്തിന്റെ പൂരക്കൊടി ഉയര്‍ത്തുന്ന നായ്ക്കനാലിലെ ആല്‍മരം മുറിച്ചു നീക്കി, വിഡിയോ

സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി വെടിയുതിര്‍ത്തു; തുര്‍ക്കിയില്‍ ഒന്‍പത് മരണം

കോഴിക്കോട് കോണ്‍വെന്റ് റോഡിലെ പള്ളിവളപ്പില്‍ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം

SCROLL FOR NEXT