ഹര്‍സിമ്രത് രന്ധാവ 
World

ബസ് കാത്തുനില്‍ക്കുന്നതിനിടെ വെടിയേറ്റു; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു

സംഭവത്തില്‍ ഹാമില്‍ട്ടണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ഹാമില്‍ട്ടണ്‍: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. ഒന്റാറിയോയിലെ ഹാമില്‍ട്ടണിലുള്ള മൊഹാക്ക് കോളജിലെ വിദ്യാര്‍ത്ഥിനിയായ ഹര്‍സിമ്രത് രന്ധാവ(21)ആണ് മരിച്ചത്. ബസ് സ്‌റ്റേഷനില്‍ ബസ് കാത്ത് നില്‍ക്കവെയായിരുന്നു കാറില്‍ സഞ്ചരിച്ച അജ്ഞാതനില്‍ നിന്ന് വെടിയേറ്റത്.

രണ്ട് വാഹനങ്ങളിലൂണ്ടായിരുന്ന സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെയപ്പില്‍ അബദ്ധത്തില്‍ വിദ്യാര്‍ഥിനിയുടെ ദേഹത്ത് വെടിയുണ്ട പതിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഹാമില്‍ട്ടണിലെ അപ്പര്‍ ജെയിംസ്, സൗത്ത് ബെന്‍ഡ് റോഡ് ജങ്ഷന് സമീപം വൈകുന്നേരം 7.30 ഓടെയായിരുന്നു വെടിവയ്പ്പുണ്ടായതെന്ന് ഹാമില്‍ട്ടണ്‍ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. പൊലീസ് എത്തിയപ്പോള്‍ നെഞ്ചില്‍ വെടിയേറ്റ നിലയില്‍ വിദ്യാര്‍ഥിയെ കണ്ടെത്തുകയായിരുന്നു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

സംഭവത്തില്‍ ഹാമില്‍ട്ടണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒന്റാറിയോയിലെ ഹാമില്‍ട്ടണില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ഹര്‍സിമ്രത് രന്ധാവയുടെ ദാരുണമായ മരണത്തില്‍ അനുശോചനം അറിയിക്കുന്നതായി ടൊറന്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'