പ്രതീകാത്മക ചിത്രം AI Generated
World

അമേരിക്ക വിട്ട് ഇന്ത്യന്‍ ടെക്കീസ്; 22,000 പേര്‍ നാട്ടില്‍ മടങ്ങിയെത്തി; ഇന്ത്യക്ക് ഭാരമോ ഭാഗ്യമോ ഈ മടക്കം?

പിരിച്ചുവിടല്‍, വിസ നിഷേധങ്ങള്‍, അസഹ്യമായ തൊഴിലന്തരീക്ഷം എന്നിവയാണ് മടങ്ങിവരവിന്റെ പ്രധാനകാരണമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

സിലിക്കണ്‍ വാലി: അമേരിക്കയില്‍ നിന്നും ഇന്ത്യന്‍ വംശജര്‍ വ്യാപകമായി മടങ്ങിയെത്തുന്നു. 2025 ല്‍ 15,000 ത്തിലധികം ഇന്ത്യന്‍ ടെക് പ്രൊഫഷണലുകള്‍ യുഎസില്‍നിന്നും നാട്ടില്‍ തിരിച്ചെത്തിയതായാണ് റിപ്പോര്‍ട്ട്.

ഈ വര്‍ഷം ഇതിനകം 7300 പേരും നാട്ടിലേക്ക് മടങ്ങിയെത്തി. പിരിച്ചുവിടല്‍, വിസ നിഷേധങ്ങള്‍, അസഹ്യമായ തൊഴിലന്തരീക്ഷം എന്നിവയാണ് മടങ്ങിവരവിന്റെ പ്രധാനകാരണമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക കേന്ദ്രമായ സിലിക്കണ്‍ വാലിയില്‍ നിന്നാണ് ഏറ്റവുമധികം ടെക് പ്രൊഫഷണലുകള്‍ ഇന്ത്യയിലേക്ക് മടങ്ങിയത്. മികച്ച തൊഴില്‍ അവസരങ്ങളും ഉയര്‍ന്ന ശമ്പളവും സ്വപ്നം കണ്ട് അമേരിക്കയിലെത്തിയ ആയിരക്കണക്കിന് ഇന്ത്യന്‍ സാങ്കേതിക വിദഗ്ധര്‍ തിരിച്ചുപോകാനുള്ള ആലോചനയിലാണ്. ഇന്ത്യയില്‍ തിരിച്ചെത്തുന്ന ടെക്കികളുടെ എണ്ണം ഇനിയും കൂടുമെന്നാണ് വിദഗ്ദ്ധാഭിപ്രായം.

ദശാബ്ദങ്ങളായി അമേരിക്കയുടെ സാങ്കേതിക മേഖലയിലെ ഏറ്റവും ശക്തമായ സാന്നിധ്യങ്ങളിലൊന്നാണ് ഇന്ത്യന്‍ വംശജരായ പ്രൊഫഷണലുകള്‍. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, മെറ്റ, ആപ്പിള്‍, ആമസോണ്‍ തുടങ്ങിയ കമ്പനികളില്‍ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ നിര്‍ണായക സ്ഥാനങ്ങളില്‍ ജോലിചെയ്യുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാങ്കേതിക മേഖലയിലെ അനിശ്ചിതത്വം, വന്‍തോതിലുള്ള പിരിച്ചുവിടലുകള്‍, കുടിയേറ്റ നയങ്ങളിലെ മാറ്റം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വ്യാപനം എന്നിവ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

കോവിഡിനു ശേഷം അമേരിക്കന്‍ ടെക് കമ്പനികള്‍ വന്‍തോതിലാണ് നിയമനങ്ങള്‍ നടത്തിയിത്. എന്നാല്‍ സാമ്പത്തിക മാന്ദ്യമുണ്ടായേക്കുമെന്ന ആശങ്കയെത്തുടര്‍ന്ന് 2023 മുതല്‍ നിരവധി കമ്പനികള്‍ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു. അതില്‍ എച്ച് 1ബി വിസയില്‍ ജോലിചെയ്തിരുന്ന ഇന്ത്യക്കാരും ഉള്‍പ്പെട്ടിരുന്നു. ജോലി നഷ്ടമായതോടെ ചുരുങ്ങിയകാലത്തിനിയെ ജോലി കണ്ടെത്താനാവാതെ പലര്‍ക്കും തിരികെ നാട്ടിലേക്ക് മടങ്ങേണ്ടിവന്നിട്ടുണ്ട്.

അമേരിക്കന്‍ കുടിയേറ്റ സംവിധാനത്തിലെ സങ്കീര്‍ണതകളും മറ്റൊരു കാരണമാണ്. ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് പലപ്പോഴും വര്‍ഷങ്ങളോ പതിറ്റാണ്ടുകളോ കാത്തിരിക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. ഉയര്‍ന്ന വിദ്യാഭ്യാസവും മികച്ച തൊഴിലും ഉണ്ടായിട്ടും സ്ഥിരതാമസ പദവി ലഭിക്കാത്തത് പലരിലും നിരാശ ജനിപ്പിച്ചു. കുട്ടികളുടെ വിദ്യാഭ്യാസം, തൊഴില്‍ സുരക്ഷ, കുടുംബ സ്ഥിരത തുടങ്ങിയ വിഷയങ്ങളും കണക്കിലെടുത്ത് അമേരിക്ക വിട്ടവരും നിരവധിയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ അതിവേഗ വളര്‍ച്ചയും തൊഴില്‍ വിപണിയെ മാറ്റിമറിക്കുകയാണ്. പതിവ് സോഫ്റ്റ്വെയര്‍ വികസന ജോലികളുടെ ഒരു ഭാഗം ഓട്ടോമേറ്റഡ് സംവിധാനങ്ങളിലേക്ക് മാറുന്ന സാഹചര്യത്തില്‍, ചില മേഖലകളിലെ തൊഴിലവസരങ്ങള്‍ ചുരുങ്ങുമെന്ന ആശങ്ക ഉയരുന്നു. ഇത് പുതിയ നിയമനങ്ങളുടെ വേഗത കുറയ്ക്കുകയും ചെയ്യുന്നു.

അതേസമയം ബെംഗളൂരു, ഹൈദരാബാദ്, പുനെ, ചെന്നൈ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങള്‍ ആഗോള സാങ്കേതിക കേന്ദ്രങ്ങളായി വളര്‍ന്നതും അമേരിക്കന്‍ ഉദ്യോഗസ്ഥരെ തിരികെ നാട്ടിലെത്തിച്ചിട്ടുണ്ട്. വിദേശത്തേക്കാള്‍ കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന നിലവാരമുള്ള ജീവിതം നയിക്കാന്‍ കഴിയുന്നതും ഇന്ത്യയിലേക്കുള്ള മടങ്ങിവരവിന് ആക്കം കൂട്ടുന്നു. വിദേശ പരിചയവും നൈപുണ്യവും സമ്പാദിച്ച ശേഷം സ്വന്തം രാജ്യത്ത് സംരംഭങ്ങള്‍ തുടങ്ങാനോ ഉയര്‍ന്ന സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കാനോ കൂടുതല്‍ പേര്‍ താല്‍പര്യം കാണിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സിലിക്കണ്‍ വാലിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച ഇന്ത്യന്‍ സാങ്കേതിക വിദഗ്ദ്ധരുടെ ഈ തിരിച്ചുപോക്ക് അമേരിക്കന്‍ സാങ്കേതിക മേഖലയ്ക്കും വെല്ലുവിളിയാകുമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ആഗോള പരിചയസമ്പത്തും നൂതന സാങ്കേതിക അറിവും കൈവശമുള്ള ആയിരക്കണക്കിന് പ്രൊഫഷണലുകള്‍ രാജ്യത്തേക്ക് മടങ്ങിയെത്തുകയാണെങ്കില്‍, ഇന്ത്യയുടെ നവീകരണ സ്റ്റാര്‍ട്ടപ്പ് പരിസ്ഥിതിക്ക് അത് പുതിയ ഊര്‍ജം പകരുമെന്നാണ് വിലയിരുത്തല്‍.

Indian techies leave America; 22,000 return home; Is this return a burden or a blessing for India?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓപ്പറേഷന്‍ തൂഫാന്‍: ലഹരി വേട്ടയ്ക്ക് ഇന്റലിജന്‍സ് ടീമും, മൂന്ന് ദിവസത്തിനിടെ 60 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടി

ക്രിസ്മസ് തൂക്കി, ഓണവും നിവിന്‍ തൂക്കുമോ? മമിതയുടെ തിരിച്ചുവരവ്; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഫസ്റ്റ് ലുക്ക്

'ഇറങ്ങെടാ അവിടുന്ന്'... വ്യാപാരികളും പഞ്ചായത്ത് മെമ്പറും ചേർന്ന് തമിഴ്നാട് സ്വദേശിയുടെ കച്ചവടം പൂട്ടിച്ചു; നാട് ഒന്നാകെ ഇറങ്ങി കട തുറപ്പിച്ചു (വിഡിയോ)

'ഏറ് കിട്ടുന്ന കല്ലുകള്‍ കൊണ്ട് കൊട്ടാരം പണിയും, എക്കാലത്തും എയറില്‍ നിന്നാണ് എഴുതിയത്'; 'കലാച്ചി' വിവാദത്തില്‍ കെ ആര്‍ മീര

ചുണ്ടും മൂക്കും ഒട്ടിച്ചേര്‍ന്ന അവസ്ഥ, ആദ്യ സര്‍ജറി മൂന്നാം മാസം; അവസാനത്തേത് ആറര മണിക്കൂര്‍ നീണ്ടത്; തുറന്ന് പറഞ്ഞ് അശ്വിന്‍

SCROLL FOR NEXT