ഹെലികോപ്റ്ററില്‍ പശുക്കളെ താഴ്‌വരയില്‍ എത്തിക്കുന്നു 
World

പുല്ല് തേടി 6400 അടി ഉയരമുള്ള പര്‍വതത്തില്‍, പശുക്കളെ ഹെലികോപ്റ്ററില്‍ താഴെ എത്തിച്ചു- വീഡിയോ 

സ്വിറ്റ്‌സര്‍ലന്‍ഡില്‍ വേനല്‍ക്കാലമാകുമ്പോള്‍ നൂറുകണക്കിന് പശുക്കളാണ് സമുദ്രനിരപ്പില്‍ നിന്നും 6400 അടി  ഉയരത്തിലുള്ള പുല്‍മേടുകളിലേയ്ക്ക് തീറ്റതേടി എത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

ആല്‍പൈന്‍ പര്‍വതനിരകള്‍ക്ക് മുകളിലെത്തിയ ഒരുകൂട്ടം പശുക്കളെ ഹെലികോപ്റ്ററുകളുടെ സഹായത്തോടെ താഴ്വരയില്‍ എത്തിച്ചു. വേനല്‍ക്കാലമായതോടെ പുല്ലുമേയാനാണ് പശുക്കള്‍ ആല്‍പൈന്‍ പര്‍വതനിര കയറിയത്. പുല്ലുമേയുന്നതിനിടെ പരിക്ക് പറ്റി താഴേക്ക് വരാന്‍ കഴിയാതിരുന്ന പശുക്കളെയാണ് രക്ഷിച്ചത്. പരുക്കു പറ്റിയ ഒരു ഡസനോളം പശുക്കളെയാണ് ഹെലികോപ്റ്ററില്‍ ബന്ധിപ്പിച്ച് താഴ്വരയിലെത്തിച്ചത്. 

സ്വിറ്റ്‌സര്‍ലന്‍ഡില്‍ വേനല്‍ക്കാലമാകുമ്പോള്‍ നൂറുകണക്കിന് പശുക്കളാണ് സമുദ്രനിരപ്പില്‍ നിന്നും 6400 അടി  ഉയരത്തിലുള്ള പുല്‍മേടുകളിലേയ്ക്ക് തീറ്റതേടി എത്തുന്നത്. ഇത്തവണ ആയിരത്തിനടുത്ത് പശുക്കളാണ്  ഇത്തരത്തില്‍ മല കയറിയത്. താഴ്വരയില്‍ വീണ്ടും പുല്ലുകള്‍ ലഭിക്കുന്ന സമയമാവുമ്പോഴേക്കും ഇവ മടങ്ങുകയാണ് പതിവ്. എന്നാല്‍ ഇവയില്‍ ചിലതിന് പരുക്കു പറ്റിയതിനെ തുടര്‍ന്ന് താഴ്വരയിലേക്ക് മടങ്ങാന്‍ പ്രയാസമുണ്ടെന്ന് കണ്ടെത്തിയതോടെ ഉടമസ്ഥര്‍ ഹെലികോപ്റ്റര്‍ സഹായം തേടുകയായിരുന്നു. 

പശുക്കളുടെ ശരീരം പൂര്‍ണമായും താങ്ങാനാവുന്ന വിധത്തില്‍ ബലമുള്ള കവചങ്ങളൊരുക്കി അത് കേബിള്‍ വഴി ഹെലികോപ്റ്ററില്‍ ബന്ധിപ്പിച്ചാണ് അവയെ എടുത്തുയര്‍ത്തിയത്.പശുക്കളെ ഹെലികോപ്റ്ററില്‍ എടുത്തുയര്‍ത്തി താഴെയെത്തിക്കുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT