നാന്‍സി പെലോസി/എപി 
World

'എവിടെ നാന്‍സി?'; യുഎസ് സ്പീക്കറുടെ ഭര്‍ത്താവിനു നേര്‍ക്ക് ആക്രമണം, ചുറ്റിക കൊണ്ട് അടിച്ചു, പ്രതി പിടിയില്‍

നാന്‍സിയുടെ വീട്ടില്‍ അതിക്രമിച്ചു കടന്ന അക്രമി ചുറ്റിക കൊണ്ട് ഭര്‍ത്താവ് പോള്‍ പെലോസിയെ മര്‍ദിക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

സാന്‍ഫ്രാന്‍സിസ്‌കോ:  യുഎസ് പ്രതിനിധി സഭാ സ്പീക്കറും ഡെമോക്രാറ്റിക് നേതാവുമായ നാന്‍സി പെലോസിയുടെ ഭര്‍ത്താവിനു നേര്‍ക്ക് ആക്രമണം. സാന്‍ഫ്രാന്‍സിസ്‌കോയിലെ നാന്‍സിയുടെ വീട്ടില്‍ അതിക്രമിച്ചു കടന്ന അക്രമി ചുറ്റിക കൊണ്ട് ഭര്‍ത്താവ് പോള്‍ പെലോസിയെ മര്‍ദിക്കുകയായിരുന്നു. നാന്‍സി എവിടെ എന്നു ചോദിച്ചായിരുന്നു ആക്രമണം. അക്രമിയെ പിന്നീട് പൊലീസ് പിടികൂടി. 

എണ്‍പത്തിരണ്ടുകാരനായ പോളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാന്‍സി ആക്രമണ സമയത്ത് വാഷിങ്ടണിലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പോള്‍ പെലോസിയുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. 
ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്നാണ് യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് നാന്‍സി പെലോസിയുടെ വസതിയിലേക്ക് അക്രമി എത്തിയത്. അകത്തു കടന്നയുടന്‍ പോള്‍ പെലോസിയെ ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. നാന്‍സി പെലോസി എവിടെയെന്ന് ചോദിച്ച് ആക്രോശിക്കുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മണിക്കൂറുകള്‍ക്കകം അക്രമി പിടിയിലായെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. 

എഫ്ബിഐയും കാപിറ്റോള്‍ പൊലീസും സാന്‍ഫ്രാന്‍സിസ്‌കോ പൊലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. ഇടക്കാല തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിനില്‍ക്കെയുണ്ടായ ആക്രമണത്തില്‍ രാഷ്ട്രീയ ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT