ആദ്യ വിമാനം ഇന്ന് രാത്രി ഇന്ത്യന്‍ സമയം 11 മണിയോടെ ഡല്‍ഹിയില്‍ എത്തിയേക്കും/ operation sindhu  എക്‌സ്‌
World

ഇന്ത്യക്കായി വ്യോമപാത തുറന്ന് ഇറാന്‍, ആദ്യ ബാച്ച് ഇന്ന് രാത്രിയിലെത്തും

സംഘര്‍ഷ ബാധിത ഇറാനിയന്‍ നഗരങ്ങളില്‍ കുടുങ്ങിയ ആയിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാരിന്റെ അടിയന്തര ഒഴിപ്പിക്കല്‍ പദ്ധതിയായ 'ഓപ്പറേഷന്‍ സിന്ധു'വിന്റെ ഭാഗമായി അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഡല്‍ഹിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇസ്രയേലുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട ഇറാന്റെ വ്യോമപാത ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഒഴിപ്പിക്കലിനായി തുറന്നു. സംഘര്‍ഷ ബാധിത ഇറാനിയന്‍ നഗരങ്ങളില്‍ കുടുങ്ങിയ ആയിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാരിന്റെ അടിയന്തര ഒഴിപ്പിക്കല്‍ പദ്ധതിയായ 'ഓപ്പറേഷന്‍ സിന്ധു'വിന്റെ ഭാഗമായി അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഡല്‍ഹിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആദ്യ വിമാനം ഇന്ന് രാത്രി ഇന്ത്യന്‍ സമയം 11 മണിയോടെ ഡല്‍ഹിയില്‍ എത്തിയേക്കും. രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ ശനിയാഴ്ചയാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്, ഒന്ന് രാവിലെയും മറ്റൊന്ന് വൈകീട്ടും ഡല്‍ഹിയിലെത്തും.

ഇസ്രയേലില്‍ നിന്നുള്ള മിസൈല്‍ ആക്രമണങ്ങളും ഡ്രോണ്‍ ആക്രമണങ്ങളും തുടരുന്നതിനാല്‍ ഇറാനിയന്‍ വ്യോമാതിര്‍ത്തി അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് മുന്നില്‍ അടഞ്ഞുകിടക്കുകയാണ്. വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ ഇന്ത്യയ്ക്ക് മാത്രമായി ഒരു പ്രത്യേക ഇടനാഴി അനുവദിച്ചിരിക്കുകയാണിപ്പോള്‍.

ഇസ്രയേലുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ച സാഹചര്യത്തില്‍ ഇറാനില്‍നിന്ന് ഇന്ത്യക്കാരെ 'ഓപ്പറേഷന്‍ സിന്ധു'എന്ന പേരിലാണ് ഒഴിപ്പല്‍ നടപടി സ്വീകരിക്കുന്നത്. വ്യോമാതിര്‍ത്തി അടച്ചതിനാല്‍ അര്‍മേനിയ വഴിയും തുര്‍ക്ക്‌മെനിസ്താന്‍വഴിയുമൊക്കെയായിരുന്നു ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിച്ചുവന്നിരുന്നത്.

Iran's airspace, which was closed in the wake of the conflict with Israel, has been opened for the evacuation of Indian students./operation sindhu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

SCROLL FOR NEXT