iran rebuffs mediation claims by pakistan  
World

'അവരുടെ മാത്രം വേദി'; പാക് മധ്യസ്ഥ ശ്രമം തള്ളി ഇറാന്‍

മുംബൈയിലെ ഇറാന്റെ കോണ്‍സുലേറ്റ് ജനറല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്

സമകാലിക മലയാളം ഡെസ്ക്

ടെഹ്റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന പാകിസ്ഥാന്റെ വാഗ്ദാനം തള്ളി ഇറാന്‍. യു.എസും ഇറാനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് ആതിഥേയരാവാന്‍ തയ്യാറാണെന്ന പാകിസ്ഥാന്റെ വാഗ്ദാനം അതിരുവിട്ട അവകാശവാദമാണെന്നാണ് ഇറാന്റെ പ്രതികരണം. യു എസുമായി നേരിട്ട് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ഇറാന്റെ പ്രതികരണം. മുംബൈയിലെ ഇറാന്റെ കോണ്‍സുലേറ്റ് ജനറല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാന്‍ മുന്നോട്ടുവയ്ക്കുന്ന ചര്‍ച്ചാവേദികള്‍ അവരുടെ മാത്രം വിഷയമാണ്. ഇത്തരം നീക്കങ്ങളില്‍ ഒന്നും ഇറാന്‍ പങ്കെടുത്തിട്ടില്ലെന്നും കോണ്‍സുലേറ്റ് ജനറല്‍ പ്രസ്താവനയില്‍ അറിയിച്ചു.

'ഞങ്ങളുടെ നിലപാട് വ്യക്തമാണ്. പാകിസ്ഥാന്റെ ചര്‍ച്ചാവേദികള്‍ അവരുടേത് മാത്രമാണ്. ഇത്തരം ഒരു നീക്കത്തിലും ഇറാന്‍ പങ്കെടുത്തിട്ടില്ല. യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രാദേശിക നീക്കങ്ങള്‍ സ്വാഗതം ചെയ്യുന്നു. സംഘര്‍ഷം ആരംഭിച്ചത് തങ്ങളല്ല, അതാരാണെന്ന് എല്ലാവരും ഓര്‍ക്കണം.' എന്നാണ് കോണ്‍സുലേറ്റ് ജനറല്‍ പ്രസ്താവനയില്‍ അറിയിച്ചത്.

കഴിഞ്ഞയാഴ്ചയാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് വേദിയാകാന്‍ പാകിസ്ഥാന്‍ തയ്യാറാണെന്ന് വാഗ്ദാനവുമായി പാക് വിദേശകാര്യമന്ത്രി ഇസ്ഹാഖ് ദര്‍ രംഗത്തെത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ട് വച്ച 15 ഇന നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്തായിരുന്നു പാക് വിദേശകാര്യമന്ത്രിയുടെ പ്രതികരണം. ഇതിന് സൗദി അറേബ്യ, ഈജിപ്ത്, തുര്‍ക്കി രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ഇസ്‌ലാമാബാദില്‍ ചര്‍ച്ച നടന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ നീക്കത്തോട് അനുകൂലമായ സമീപനമല്ല ഇറാന്‍ സ്വീകരിച്ചത്. ഇക്കാര്യം അടിവരയിടുന്നതാണ് പുതിയ പ്രസ്താവനയും.

Iran has rejected claims of participating in Pakistan-mediated talks,

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാജ്യം മാവോയിസ്റ്റ് മുക്തമാകുന്നു, ജോഡോ യാത്രയില്‍ നക്‌സല്‍ സംഘടനകള്‍ പങ്കെടുത്തു'; പാര്‍ലമെന്റില്‍ അമിത് ഷാ

വൈഭവ് തല്ലി, രാജസ്ഥാന് ഈസി! ആദ്യ പോരിൽ ചെന്നൈ അടപടലം തോറ്റു

'എനിക്കെതിരെ കേരളത്തിൽ എന്തെങ്കിലും കേസുണ്ടോ?'; പൊലീസിന് ഉദയനിധി സ്റ്റാലിന്റെ അപേക്ഷ

'15കാരന്‍' നേടി '15 പന്തില്‍' ഫിഫ്റ്റി! ചെന്നൈ ബൗളിങിനെ തല്ലി ഒതുക്കി വൈഭവ് സൂര്യവംശി

'മാനസിക വെല്ലുവിളി നേരിടുന്നവരെ അധിക്ഷേപിച്ചു', സലീം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

SCROLL FOR NEXT